ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ടാ​ങ്ക​ർ പി​ടി​കൂ​ടി;  ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി ര​ക്ഷ​പ്പെ​ട്ടു; മാലിന്യം തള്ളൽ പതിവായതോടെ നാട്ടുകാർ ചേർന്ന് രൂപീകരിച്ച സ്ക്വാഡാണ്  ലോറി പിടിച്ചത്

അ​ന്പ​ല​പ്പു​ഴ: ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ടാ​ങ്ക​ർ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ദേ​ശീ​യ​പാ​ത​യി​ൽ തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ സം​ഘ​മാ​യെ​ത്തി ടാ​ങ്ക​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​തി​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ടാ​ങ്ക​ർ എ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളെ ക​ണ്ട ടാ​ങ്ക​ർ ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി ടാ​ങ്ക​ർ ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഈ ​ഭാ​ഗ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ച്ചി​മാ​ലി​ന്യ​വും, പ​ച്ച​ക്ക​റി മാ​ലി​ന്യ​വും, ക​ക്കൂ​സ് മാ​ലി​ന്യ​വും ത​ള്ളു​ന്ന​ത് പ​തി​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​ത്. പി​ടി​കൂ​ടി​യ ടാ​ങ്ക​ർ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള താ​ണ്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts