സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്റെ അ​മ്മ​യെ ഒ​രു വ​ര്‍​ഷ​ത്തോ​ളം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍ ! പീ​ഡി​പ്പി​ച്ച​ത് മ​ക​നെ കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി…

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്റെ അ​മ്മ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വെ​ള്ള​യി​ല്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. നാ​ലു​കു​ടി​പ​റ​മ്പ് അ​ജ്മ​ല്‍ കെ ​പി (30) ആ​ണ് പി​ടി​യി​ലാ​യ​ത്.

പെ​യി​ന്റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ജ്മ​ല്‍ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​നെ ക​ള്ള കേ​സി​ല്‍ കു​ടു​ക്കു​മെ​ന്നും, കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി പെ​ടു​ത്തി​യാ​ണ് യു​വാ​വി​ന്റെ അ​മ്മ​യെ നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലു​ള്ള ലോ​ഡ്ജു​ക​ളി​ലും മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലും കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

അ​ജ്മ​ല്‍ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​ടു​ത്ത് പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍​പ്പെ​ട്ട പ്ര​തി​ക​ളു​മാ​യി ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ഡാ​ന്‍ സാ​ഫ് ടീം ​അ​ന്വേ​ഷി​ച്ച​തി​ല്‍ നി​ന്നും മ​ന​സി​ലാ​യി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി പീ​ഡ​നം തു​ട​ങ്ങി​യി​ട്ടെ​ന്നും പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ മൊ​ബൈ​ലി​ല്‍ പ​ല രീ​തി​യി​ലു​ള്ള ഫോ​ട്ടോ ഉ​ണ്ടെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി പെ​ടു​ത്തി വീ​ണ്ടും പീ​ഡ​നം ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

അ​വ​സാ​നം പീ​ഡ​നം സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ള്‍ കു​ടും​ബ​ത്തെ അ​റി​യി​ച്ച് വീ​ട്ട​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​ത്. അ​ജ്മ​ലി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബെ​ന്നി ലാ​ലു എം ​എ​ലി​ന്റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പൊ​ലീ​സും കോ​ഴി​ക്കോ​ട് ആ​ന്റി ന​ര്‍​കോ​ടി​ക്ക് സെ​ല്‍ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ര്‍ പ്ര​കാ​ശ​ന്‍ പ​ട​ന്ന​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ള്ള ഡാ​ന്‍​സാ​ഫ് ടീ​മും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​സി. ക​മ്മീ​ഷ​ണ​ര്‍ സു​ദ​ര്‍​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ലാ​ണ് വെ​ള്ള​യി​ല്‍ ഭാ​ഗ​ത്ത് നി​ന്നും അ​ജ്മ​ലി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ര​തീ​ഷ് ഗോ​പാ​ല്‍, വി​നോ​ദ്, സ​ന്ദീ​പ്, ഡാ​ന്‍​സാ​ഫ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​നോ​ജ് എ​ട​യേ​ട​ത്ത്, അ​സി. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ബ്ദു​റ​ഹി​മാ​ന്‍ , അ​ഖി​ലേ​ഷ് കെ , ​അ​നീ​ഷ് മൂ​സേ​ന്‍​വീ​ട് ജി​നേ​ഷ് ചൂ​ലൂ​ര്‍, സു​നോ​ജ് കാ​ര​യി​ല്‍, എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment