രാ​ത്രി​യി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ പി​ടി​കൂ​ടി ബന്ധുക്കള്‍ ! മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി റോ​ഡ​രു​കി​ല്‍ ത​ള്ളി…

പാ​തി​രാ​ത്രി​യി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ മ​ര്‍​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി റോ​ഡ​രി​കി​ല്‍ ത​ള്ളി.

പു​തു​പൊ​ന്നാ​നി ആ​ലി​യാ​മി​ന്റ​ക​ത്ത് മു​ബ​ഷീ​റി​നെ(26)​യാ​ണ് ഒ​രു സം​ഘം മ​ര്‍​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ബ​ഷീ​ര്‍ തൃ​ശൂ​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ദ് വ​ലി​യാ​റ്റൂ​ര്‍ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…​പൊ​ന്നാ​നി ജാ​റം റോ​ഡി​ല്‍ താ​മ​സ​ക്കാ​ര​നാ​യ മു​ബ​ഷീ​ര്‍ വ​ണ്ടി​പ്പേ​ട്ട​യി​ലെ ഫ്രൂ​ട്‌​സ് ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​യാ​ളാ​ണ്.

മ​ന്ദ​ലാം​കു​ന്നു​ള്ള സു​ഹൃ​ത്താ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മു​ബ​ഷീ​റി​നെ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ യു​വ​തി​യു​ടെ സ​ഹോ​ദ​ര​ന്‍​മാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ശേ​ഷം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ബീ​ച്ചി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യും പി​ന്നീ​ട് പൊ​ന്നാ​നി​യി​ലെ വീ​ടി​നു​സ​മീ​പം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment