ഇതിവിടെ വില്‍ക്കാന്‍ സമ്മതിക്കില്ല ! ഹോട്ടലിലെ ബിരിയാണി ചെമ്പടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞു;സംഭവം ഇങ്ങനെ…

കഴിക്കാന്‍ വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയിലുണ്ടായിരുന്ന ബിരിയാണി അപ്പാടെ ചെമ്പടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു ഉപഭോക്താവിന്റെ പ്രതിഷേധം.

രാമനാട്ടുകര അങ്ങാടിയില്‍ എയര്‍പോര്‍ട്ട് റോഡിലെ തട്ടുകടയില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം.

ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ കഴിച്ചു കൊണ്ടിരിക്കെ പുഴുവിനെ കണ്ടെന്നു പറഞ്ഞായിരുന്നു പ്രതിഷേധം.

കടയുടെ പുറത്ത് വില്‍ക്കുവാന്‍ വെച്ച ബിരിയാണിയടക്കം ഉള്ള ചെമ്പാണ് വാഴയൂര്‍ സ്വദേശിയായ ആള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്.

സംഭവത്തിനു ശേഷം ജനം തടിച്ചുകൂടി ഇരുപക്ഷത്തുമായി അണിനിരന്നതോടെ അങ്ങാടിയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു.

രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസും,ഹെല്‍ത്ത് ഇന്‍സ്പക്ടറും സ്ഥലത്തെത്തി .

Related posts

Leave a Comment