ഗെ​യിം ക​ളി​ക്കാ​ന്‍ ലാ​പ്‌​ടോ​പ്പ് ഓ​ര്‍​ഡ​ര്‍ ചെ​യ്ത യു​വാ​വി​ന് ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​ല്‍ നി​ന്നു കി​ട്ടി​യ​ത് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത സ​മ്മാ​നം…

ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളി​ല്‍ നി​ന്ന് പ​ല​വി​ധ വ​ഞ്ച​ന​ക​ള്‍ നേ​രി​ട്ട​തി​ന്റെ ക​ഥ​ക​ള്‍ ഇ​ട​യ്‌​ക്കൊ​ക്കെ ആ​ളു​ക​ള്‍ പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ ദീ​പാ​വ​ലി ഓ​ഫ​ര്‍ പ്ര​കാ​രം ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​ല്‍ നി​ന്ന് ഗെ​യി​മിം​ഗ് ലാ​പ്‌​ടോ​പ്പ് ഓ​ര്‍​ഡ​ര്‍ ചെ​യ്ത യു​വാ​വി​ന് കൊ​റി​യ​റാ​യി ല​ഭി​ച്ച​താ​വ​ട്ടെ പാ​റ ക​ഷ്ണ​വും.

സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യാ​ണ് താ​ന്‍ വ​ഞ്ചി​ക്ക​പ്പെ​ട്ട വി​വ​രം മം​ഗ​ളു​രു സ്വ​ദേ​ശി​യാ​യ ചി​ന്മ​യ ര​മ​ണ എ​ന്ന യു​വാ​വ് പ​ങ്കു​വെ​ച്ച​ത്.

ഇ​യാ​ള്‍ ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​ല്‍ ഒ​രു ലാ​പ്ടോ​പ്പാ​ണ് ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ പ​റ​ഞ്ഞ തീ​യ​തി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്. ഒ​രു വ​ലി​യ ക​ല്ലും കു​റ​ച്ച് ഇ-​വേ​സ്റ്റു​മാ​ണെ​ന്ന് മാ​ത്രം.

വ​ഞ്ചി​ക്ക​പ്പെ​ട്ട​തി​ല്‍ വ​ലി​യ വി​ഷ​മ​മു​ണ്ടെ​ന്നും ഇ​യാ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​റ​ഞ്ഞു. ത​നി​ക്ക് ല​ഭി​ച്ച ക​ല്ലി​ന്റെ​യും പാ​ഴ്വ​സ്തു​ക്ക​ളു​ടെ​യും ഫോ​ട്ടോ അ​റ്റാ​ച്ചു​ചെ​യ്യു​ന്ന​തി​ന് പു​റ​മേ, ര​മ​ണ ഒ​രു അ​ണ്‍​ബോ​ക്സിം​ഗ് വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ദീ​പാ​വ​ലി സീ​സ​ണി​ലു​ട​നീ​ളം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് തെ​റ്റാ​യ പാ​ക്കേ​ജു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി പ​രാ​തി​ക​ള്‍ ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​നെ​ക്കു​റി​ച്ച് ല​ഭി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് ഡെ​ലി​വ​റി​യി​ല്‍ കൂ​ടു​ത​ല്‍ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഫ്‌​ളി​പ്കാ​ര്‍​ട്ട് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

പാ​ക്കേ​ജ് ല​ഭി​ക്കു​മ്പോ​ള്‍, ശ​രി​യാ​യ ഇ​ന​ങ്ങ​ള്‍ ഡെ​ലി​വ​ര്‍ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ഡെ​ലി​വ​റി ബോ​യി​യു​ടെ മു​ന്നി​ല്‍​വെ​ച്ച് ഉ​പ​ഭോ​ക്താ​വി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു.

ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി പ​രാ​തി​ക​ള്‍ സ​മീ​പ​കാ​ല​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്നു​ണ്ട്.

Related posts

Leave a Comment