ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി ചെ​രു​പ്പ് തേ​ഞ്ഞു​വെ​ന്ന പ​തി​വ് പ​രാ​തി​ക്ക് പ്ര​സ​ക്തി​യി​ല്ല; അ​പേ​ക്ഷി​ച്ച് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​വാ​ഹ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നൽകി മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത്


മ​ര​ങ്ങാ​ട്ടു​പി​ള്ളി: അ​പേ​ക്ഷ​ന​ല്‍​കി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​വാ​ഹ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി പ​ഞ്ചാ​യ​ത്ത്. മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്താ​ണ് ഈ ​മാ​തൃ​കാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കാ​യി ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങി ചെ​രു​പ്പ് തേ​ഞ്ഞു​വെ​ന്ന പ​തി​വ് പ​രാ​തി​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യാ​ണ് മ​ര​ങ്ങാ​ട്ടു​പി​ള്ളി​യു​ടെ ഈ ​പ്ര​വ​ര്‍​ത്ത​നം.

വി​വാ​ഹ​ദി​വ​സം ത​ന്നെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യെ​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​യി. ഇ​ന്ന​ലെ മ​ണ്ണ​യ്ക്ക​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഇ​ട​വ​ക​യി​ല്‍ വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ള്‍​ക്കാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​വേ​ഗം പ​ദ്ധ​തി നേ​ട്ട​മാ​യ​ത്.

ജി​ജി-​അ​ല്‍​ഫോ​ന്‍​സാ ദ​മ്പ​തി​ക​ളാ​ണ് ഇ​ന്ന​ലെ വി​വാ​ഹ​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​രം 3.30ന് ​അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. നാ​ലി​ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ക​യും ചെ​യ്തു.

ഐ​എ​ല്‍​ജി​എം​എ​സ് വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഇ ​ഗ​വേ​ണ്‍​സ് സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​മു​ന്നേ​റ്റം.

Related posts

Leave a Comment