ചേർത്തല: വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും പണം തട്ടിയെടുക്കുകയും കാറുകൾ അപഹരിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾകൂടി പിടിയിൽ.
കേസിലെ നാലാം പ്രതിയായ തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് കായൽ നിവർത്തിൽ രതീഷിനെയാണ് അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
2026 ഫെബ്രുവരി 20 നായിരുന്നു സംഭവം. ചേർത്തല സ്വദേശിയായ യുവാവിനെയാണ് സംഘം മർദിച്ചത്. എസ്ഐ അജ്മൽ ഹുസ്സൈൻ, എ, എസ്ഐ ശ്യാം, സീനിയർ സിപിഒ ജിതിൻ, ഡിവൈഎസ്പി സ്ക്വാഡിലെ പ്രവീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകവും വധശ്രമവും ഉൾപ്പെടെ 13 കേസുകളിൽ പ്രതിയാണ് ഒന്നാം പ്രതി സതീഷ്.
