എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രേ ഇ​രു​പ​തോ​ളം എ​ബി​വി​പി പ്രവർത്തകരുടെ  അക്രമം; മൂന്ന് പേർക്ക് പരിക്ക്

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി പാ​ട്യം ഗോ​പാ​ല​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​ക്ര​മം. സ​ഫ​ൽ, സി​നാ​ൻ, റ​ഫ്നാ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ത​ല​ശേ​രി ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ സ്കൂ​ൾ വ​രാ​ന്ത​യി​ൽ വ​ച്ചാ​ണ് സം​ഭ​വം.​

ഇ​രു​പ​തോ​ളം വ​രു​ന്ന എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് എം​എ​സ്എ​ഫ് ആ​രോ​പി​ച്ചു. ക​ണ്ണ​വം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഈ​യി​ടെ ചീ​രാ​റ്റ​യി​ൽ സ്ഥാ​പി​ച്ച എം​എ​സ്എ​ഫ് പ​താ​ക​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പാ​ട്യം പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്, എം.​എ​സ്.​എ​ഫ്. ക​മ്മി​റ്റി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.

Related posts