മണ്ഡപത്തിലേക്ക് വ​ധു​വി​ന്‍റെ എ​ൻ​ട്രി കണ്ട് അമ്പരന്ന് ബന്ധുക്കളും നാട്ടുകാരും;ഇതാണ്ടാ ട്രെൻഡെന്ന് സോഷ്യൽ മീഡിയ


കല്യാണം ഉറപ്പിക്കുമ്പോൾ തന്നെ  എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഇപ്പോൾ ആളുകൾ ആദ്യം ചിന്തിക്കുന്നത്.

അത്തരത്തിലൊരു കല്യാണമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹ വേദിയിലേക്ക് ഇരുവശവും സഹോദരൻമാരെ ഇരുത്തി ട്രാക്ടർ ഓടിച്ചു വരുന്ന വധുവാണ് താരം.

ട്രാ​ക്ട​റാ​ണ് പു​തി​യ ട്രെ​ൻ​ഡെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ലോ​ക​വും പ​റ​യു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ബേ​തു​ളി​ലെ ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ലാണ് വ​ധു ട്രാക്ടറിൽ എത്തിയത്

മ​ധ്യ​പ്ര​ദേ​ശി​ലെ ബേ​തു​ൾ ജി​ല്ല​യി​ലെ ജാ​വ്റ ഗ്രാ​മ​ത്തിലാണ് വി​വാ​ഹം ന​ട​ന്ന​ത്. ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ളി​ലേ​ക്കു​ള്ള വ​ധു​വി​ന്‍റെ വ​ര​വ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു.

ഭാ​ര​തി ടാ​ഗ്ഡെ എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ത​ന്‍റെ വി​വാ​ഹ​ത്തി​ന് ട്രാ​ക്ട​റി​ലെ​ത്തി ഞെ​ട്ടി​ച്ച​ത്. ഗം​ഭീ​ര​മാ​യി വി​വാ​ഹ വ​സ്ത്ര​വും ആ​ഭ​ര​ണ​ങ്ങ​ളു​മൊ​ക്കെ അ​ണി​ഞ്ഞ് ഒ​രു കൂ​ളി​ങ് ഗ്ലാ​സും ധ​രി​ച്ച് സി​നി​മാ സ്റ്റൈ​ലി​ലാ​ണ് വ​ധു​വി​ന്‍റെ എ​ൻ​ട്രി. വി​വാ​ഹ​ത്തി​നെ​ത്തി​യ​വ​ർ​ക്കെ​ല്ലാം ഇ​ത് അ​മ്പ​ര​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.

 

Related posts

Leave a Comment