മ​തം പ​റ​ഞ്ഞ് വോ​ട്ടു​പി​ടി​ക്ക​രു​തെ​ന്ന് ആ​വ​ർ​ത്തി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ


തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രോ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ്താ​വ​ന​ക​ളോ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. എ​ന്നാ​ൽ ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​ചാ​ര​ണ​മാ​കാ​മെ​ന്നും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കാ​ൻ വി​ളി​ച്ചു ​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​തം, ആ​രാ​ധ​നാ​ല​യം, ജാ​തി എ​ന്നി​വ​യു​ടെ പേ​രി​ൽ ജ​ന​വി​കാ​രം വ​ഷ​ളാ​ക്ക​രു​തെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം താ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​മി​ത​വ്യാ​ഖ്യാ​നം ന​ൽ​ക​രു​തെ​ന്നും ടിക്കാ​റാം മീ​ണ പ​റ​ഞ്ഞു. യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ ഏ​ത് രീ​തി​യി​ൽ വി​ഷ​യം ഉ​ന്ന​യി​ക്ക​ണ​മെ​ന്ന് അ​വ​ര​വ​ർ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts