മോ​ദി​യു​ടെ ന​യം ഇ​ത്ര​യും വി​ശ്വ​സ്ത​ത​യോ​ടെ ന​ട​പ്പാ​ക്കു​ന്ന മ​റ്റൊ​രു മു​ഖ്യ​മ​ന്ത്രി​യി​ല്ല; സി​പി​എ​മ്മും സ​ർ​ക്കാ​രും ന​ട​പ്പാ​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സി​ന്‍റെ അ​ജ​ൻ​ഡ​യെ​ന്ന് മു​ല്ല​പ്പ​ള്ളി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ​മു​ണ്ടെ​ന്ന ആ​ർ​എ​സ്എ​സി​ന്‍റെ വാ​യ്ത്താ​രി ഏ​റ്റു​പി​ടി​ച്ച സി​പി​എം, കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ അ​ജ​ൻ​ഡ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍റെ പ​രാ​മ​ർ​ശ​ത്തെ ആ​ർ​എ​സ്എ​സ്, ബി​ജെ​പി നേ​താ​ക്ക​ൾ സ്വാ​ഗ​തം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി സി​പി​എ​മ്മി​ന്‍റെ​യ​ല്ല, മ​റി​ച്ച് മോ​ദി​യു​ടെ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ വ്യാ​പൃ​ത​നാ​ണ്. ഇ​ന്ത്യ​യി​ൽ മോ​ദി​യു​ടെ ന​യം ഇ​ത്ര​യും വി​ശ്വ​സ്ത​ത​യോ​ടെ ന​ട​പ്പാ​ക്കു​ന്ന മ​റ്റൊ​രു മു​ഖ്യ​മ​ന്ത്രി​യി​ല്ല. ഏ​ഴു മാ​വോ​യി​സ്റ്റു​ക​ളെ​യാ​ണ് വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ കേ​ര​ള പോ​ലീ​സ് കൊ​ന്ന​തെ​ന്നും​ മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts