പോലീസൊന്ന് റോന്തു ചുറ്റിയപ്പോൾ ക്രിമിനൽ സംഘം മുങ്ങി ! പ​ല സ്ത്രീ​ക​ളേ​യും ക​ട​ന്നു​പി​ടി​ക്കു​വാ​ൻ ഇ​യാ​ൾ ശ്ര​മി​ച്ചിരുന്നു…

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ തന്പടിച്ച് മോ​ഷ​ണ​വും യാ​ച​ന​യും പതിവാക്കിയ വ​ൻ​സം​ഘം താ​ത്​കാ​ലി​ക​മാ​യി പ​രി​സ​രം വി​ട്ടു.

ഇതരസംസ്ഥാന മാ​ന​സി​ക ന്യൂനതയുള്ള ഒ​രു യു​വാ​വ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ​ഒരു മാ​സ​ക്കാ​ല​മാ​യി അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ക​യാ​യി​രു​ന്നു.

അർധ നഗ്നനായി അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്ന യു​വാ​വ് ബ​സ് സ്റ്റാ​ൻ​ഡി​ലെ വി​ശ്ര​മ ബ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന സ്ത്രീ​ക​ളോ​ടു മാ​ത്രം മോ​ശ​മാ​യി ഇ​ട​പെ​ടു​ന്ന​ത് പ​തി​വാ​യി. പ​ല സ്ത്രീ​ക​ളേ​യും ക​ട​ന്നു​പി​ടി​ക്കു​വാ​ൻ ഇ​യാ​ൾ ശ്ര​മി​ക്കു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം​ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ൽ ഭ​ക്ഷ​ണ മാ​ലി​ന്യം ശേ​ഖ​രി​ച്ചു വ​ച്ച ഒ​രു പ​ച്ച പ്ലാ​സ്റ്റി​ക് ക​വ​ർ, ഇ​യാ​ൾ എ​വി​ടെ നി​ന്നോ എ​ടു​ത്തു കൊ​ണ്ടു​വ​ന്ന ശേ​ഷം അ​ത്യാ​ഹി​ത വി​ഭാ​ഗം റോ​ഡി​ന്‍റെ ന​ട​പ്പാ​ത​യി​ൽ കൊ​ണ്ടു​പോ​യി ഇ​ട്ടു.

ഇ​ത​റി​ഞ്ഞ ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഈ ​യു​വാ​വി​നെ പി​ടി​കൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​ന​സി​ക രോ​ഗ​ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പോ​ക്ക​റ്റ​ടി​ക്കാ​രും, യാ​ച​ക​രും താ​ത്കാ​ലി​ക​മാ​യി കാ​ണാ​മ​റ​യ​ത്താ​ണ്.

ഇ​ന്ന​ലെ സ​ന്ധ്യ​യ്ക്ക് ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ ജി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം റോ​ഡി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ചി​ല ക​ട​ക​ൾ​ക്ക് പി​ന്നി​ൽ തന്പടിച്ച നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള​വ​രും ശി​ക്ഷ ക​ഴി​ഞ്ഞെ​ത്തി​യ​വ​രു​മാ​യ​വ​ർ സ്ഥ​ലം വി​ട്ടത്.

Related posts

Leave a Comment