അച്ഛന്‍റെ ഫേസ് ബുക്ക് പോസ്റ്റു തുണയായി;  ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യ  പതിനാറുകാരിയെ കൊ​ല്ലം റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ ക​ണ്ടെ​ത്തി

കൊ​ല്ലം: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ കാ​ണാ​താ​യ പ​തി​നാ​റു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ കൊ​ല്ല​ത്തു നി​ന്ന് ക​ണ്ടെ​ത്തി. പെ​ൺ​കു​ട്ടി​യെ ഇ​ന്ന​ലെ രാ​ത്രി​ 11.30ഓ​ടെ​യാ​ണ് കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വെ​യി​റ്റിം​ഗ് ഹാ​ളി​ൽ കാ​ണ​പ്പെ​ട്ട​ത്. കു​ട്ടി കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​താ​യി ച​ട​യ​മം​ഗ​ലം പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ച​ട​യ​മം​ഗ​ലം പോ​ലീ​സ് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ല​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ​സ്റ്റ് പോ​ലീ​സെ​ത്തി റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലെ വെ​യി​റ്റിം​ഗ് ഹാ​ളി​ൽ​നി​ന്ന് കു​ട്ടി​യെ കൊ​ണ്ടു​പോ​യി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. ചോ​റ്റാ​നി​ക്ക​ര​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​മ്മ​യെ ക​ണ്ട ശേ​ഷം എ​റ​ണാ​കു​ള​ത്തു നി​ന്നും മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ മ​ട​ങ്ങ​വേ​യാ​ണ് കാ​ണാ​താ​യ​ത്. വൈ​കി​ട്ട് 6ന് ​കോ​ഴി​ക്കോ​ട്ട് റെ​യി​ൽ‌​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങേ​ണ്ട കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ കു​ട്ടി​യു​ടെ പി​താ​വ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം ചി​ത്ര​മു​ൾ​പ്പെ​ടെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ രാ​ത്രി ഈ​സ്റ്റ് പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് ചോ​റ്റാ​നി​ക്ക​ര പോ​ലീ​സും കു​ട്ടി​യു​ടെ മാ​താ​വും ഇ​ന്നു രാ​വി​ലെ​യെ​ത്തി കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ക​ണ്ടെ​ത്തി​യ വി​വ​ര​വും പി​താ​വ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts