സ്ഥ​ലം വി​ട്ടു പോ​വു​ക​യാണ്;  കാണാതായ സി.എ. വിദ്യാർഥിനിയുടെ സ്‌​കൂ​ട്ട​ര്‍ പാ​ല​ത്തി​ന്  സ​മീ​പം  ഉപേക്ഷിച്ച നിലയിൽ ; പു​ഴ​യി​ൽ തെ​ര​ഞ്ഞ് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: പാ​റ​ക്ക​ട​വ് പാ​ല​ത്തി​ല്‍​നി​ന്ന് പെ​ണ്‍​കു​ട്ടി അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ചാ​ടി​യ​താ​യി സം​ശ​യി​ച്ച് ഇ​ന്ന​ലെ പ​ക​ല്‍ മു​ഴു​വ​ന്‍ പോ​ലീ​സ് പു​ഴ​യി​ൽ തെ​ര​ച്ചി​ല്‍ ന​ട​ത്തി.

കാ​ണാ​താ​യ മ​ല്ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി ആ​റ്റി​ല്‍ ചാ​ടി​യ​തെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് കോ​ന്നി പോ​ലീ​സും പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു​ള്ള അ​ഗ്‌​നി ര​ക്ഷാ സേ​ന​യു​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

ഇ​ന്നു രാ​വി​ലെ തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നി​ല്ല.കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യു​ടെ സ്‌​കൂ​ട്ട​ര്‍ ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി ആ​റ്റി​ല്‍ ചാ​ടി​യെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​ത്. ച​ങ്ങ​നാ​ശേ​രി​യി​ല്‍ സി​എ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പെ​ണ്‍​കു​ട്ടി.

സ്ഥ​ലം വി​ട്ടു പോ​വു​ക​യാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന കു​റി​പ്പ് പെ​ണ്‍​കു​ട്ടി​യു​ടെ മു​റി​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ദു​രൂ​ഹ​ത വ​ര്‍​ധി​ച്ചു.

അ​തേ​സ​മ​യം, സ്‌​കൂ​ട്ട​ര്‍ പാ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച് മ​റ്റെ​വി​ടെ​യെ​ങ്കി​ലും പോ​യി​ട്ടു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​ഗ്‌​നി ര​ക്ഷാ​സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര​ട​ങ്ങി​യ സം​ഘം ആ​റ്റി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Related posts

Leave a Comment