സോ​ണി എം.​ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ തി​രോ​ധാ​നം; കു​ട​ജാ​ദ്രി​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക്രൈം​ബ്രാ​ഞ്ച് തെ​ര​ച്ചി​ൽ ന​ട​ത്തും

ത​ല​ശേ​രി: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യാ വി​ഷ​ൻ ഡെ​പ്യൂ​ട്ടി ന്യൂ​സ് എ​ഡി​റ്റ​റു​മാ​യി​രു​ന്ന കൂ​ത്തു​പ​റ​മ്പ് നി​ർ​വേ​ലി സ്വ​ദേ​ശി സോ​ണി എം.​ഭ​ട്ട​തി​രി​പ്പാ​ടി​നെ ക​ണ്ടെ​ത്താ​ൻ ക്രൈം​ബ്രാ​ഞ്ച് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തും. സോ​ണി​യു​ടെ സാ​ന്നി​ധ്യം ഏ​റ്റ​വും ഒ​ടു​വി​ൽ ക​ണ്ടെ​ത്തി​യ കു​ട​ജാ​ദ്രി​യി​ലാ​ണ് കേ​ര​ള ക്രൈം​ബ്രാ​ഞ്ച് സം​ല​വും ക​ർ​ണാ​ട​ക പോ​ലീ​സും ചേ​ർ​ന്ന് ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തു​ക.

ഘോ​ര​വ​ന​വും ഗ​ർ​ത്ത​ങ്ങ​ളും നി​റ​ഞ കു​ട​ജാ​ദ്രി​യി​ൽ സാ​ഹ​സി​ക യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​വും പോ​ലീ​സ് തേ​ടും. ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ച് എ​സ്പി ശ്രീ​നി​വാ​സ്, കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​പി.​വി​നോ​ദ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. 2008 ഡി​സം​ബ​റി​ൽ ഗോ​വ​യി​ൽ ച​ല​ച്ചി​ത്ര​മേ​ള റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​യ സോ​ണി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

Related posts