മ​ല​പ്പു​റ​വും കോ​ഴി​ക്കോ​ടും വ​യ​നാ​ടും യു​ഡി​എ​ഫ് തൂ​ക്കി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തും വ​യ​നാ​ട്ടി​ലും യു​ഡി​എ​ഫ് ത​രം​ഗം. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ഒ​രു എം​എ​ല്‍​എ പോ​ലും ഇ​ല്ലാ​തി​രു​ന്ന കോ​ണ്‍​ഗ്ര​സ് ഇ​ത്ത​വ​ണ ത​ക​ര്‍​പ്പ​ന്‍ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. 13 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ര​ണ്ടി​ട​ത്തൊ​ഴി​കെ എ​ല്ലാ​യി​ട​ത്തും മു​ന്നേ​റാ​ന്‍ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞു. ബേ​പ്പൂ​രി​ലും കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ലും മാ​ത്ര​മാ​ണ്‌ എ​ല്‍​ഡി​എ​ഫി​ന് മു​ഖം ര​ക്ഷി​ക്കാ​നാ​യ​ത്.

തു​ട​ക്കം മു​ത​ല്‍ ത​ന്നെ ലീ​ഡ് നി​ല​നി​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഴി​ഞ്ഞു.​ഒ​പ്പം മ​ല്‍​സ​രി​ച്ച നാ​ലി​ട​ത്തും ലീ​ഗ് വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു. തി​രു​വ​മ്പാ​ടി​യി​ല്‍ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി സി.​കെ.​കാ​സിം നാ​ലാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ള്‍​ക്ക് ലീ​ഡ് ചെ​യ്യു​ക​യാ​ണ്. കു​റ്റ്യാ​ടി​യി​ല്‍ പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള 3500 വോ​ട്ടു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്.

നാ​ദാ​പു​ര​ത്ത് 1470 വോ​ട്ടു​ക​ള്‍​ക്കാ​ണ് കെ.​എം.​അ​ബി​ജി​ത്ത് ലീ​ഡ് ചെ​യ്ത​ത്. പേ​രാ​മ്പ്ര​യി​ല്‍ ടി.​പി.​രാ​മ​കൃ​ഷ്ണ​നെ​തി​രേ അ​യ്യാ​യി​ര​ത്തി​ല്‍ പ​രം വോ​ട്ടു​ക​ള്‍​ക്ക് ലീ​ഡ് നേ​ടാ​ന്‍ ലീ​ഗി​ലെ ഫാ​ത്തി​മ ത​ഹ്്‌​ലി​യ​യ്ക്ക് ക​ഴി​ഞ്ഞു. കൊ​യി​ലാ​ണ്ടി​യി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​വീ​ണ്‍ കു​മാ​റി​ന് മി​ക​ച്ച ലീ​ഡ് നേ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

വ​ട​ക​ര​യി​ല്‍ കെ.​കെ. ര​മ ര​ണ്ടാം വ​ണ​യും വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ മു​ന്നേ​റു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു. കോ​ഴി​ക്കോ​ട് സൗ​ത്തി​ല്‍ 5294 വോ​ട്ടു​ക​ള്‍​ക്ക് വി.​കെ.​ഫൈ​സ​ല്‍​ബാ​ബു മു​ന്നേ​റി. എ​ല​ത്തൂ​രി​ല്‍ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രേ വി​ദ്യാ​ബാ​ല​കൃ​ഷ്ണ​ന്‍ 3,400 വോ​ട്ടു​ക​ള്‍​ക്ക് ലീ​ഡ് ചെ​യ്തു. ബേ​പ്പൂ​രി​ല്‍ മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​ന് ഒ​രു ഘ​ട്ട​ത്തി​ലും വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്താ​ന്‍ പി.​വി. അ​ന്‍​വ​റി​ന് ക​ഴി​ഞ്ഞി​ല്ല.

മ​ല​പ്പു​റ​ത്ത് യു​ഡി​എ​ഫി​ന്‍റെ സ​മ​ഗ്രാ​ധി​പ​ത്യം
മ​ല​പ്പു​റം: വോ​ട്ടെ​ണ്ണി തു​ട​ങ്ങി​യ ആ​ദ്യ​നി​മി​ഷം മു​ത​ൽ രാ​വി​ലെ പ​തി​ന്നൊ​ന്ന് വ​രെ​യാ​യ​പ്പോ​ഴേ​ക്കും മ​ല​പ്പു​റം ജി​ല്ല​യി​ൽ യു​ഡി​എ​ഫി​ന്‍റെ കു​തി​പ്പ്. ജി​ല്ല​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ഴു​വ​ൻ യു​ഡി​എ​ഫാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. 12 സീ​റ്റി​ൽ മു​സ്ലിം​ലീ​ഗും നാ​ലു സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം യു​ഡി​എ​ഫി​ന്‍റെ സ​മ​ഗ്രാ​ധി​പ​ത്യ​മാ​ണ് കാ​ണു​ന്ന​ത്. 2021 ൽ ​നാ​ല് സീ​റ്റു​ക​ൾ നേ​ടി​യ എ​ൽ​ഡി​എ​ഫ് ഇ​ത്ത​വ​ണ സം​പൂ​ജ്യ​രാ​കു​ന്ന കാ​ഴ്ച​യാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ താ​നൂ​രി​ൽ നി​ന്ന് മാ​റി തി​രൂ​രി​ലെ​ത്തി​യെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല.

പ്ര​തീ​ക്ഷി​ച്ച എ​ല്ലാ ഘ​ട​ക​ങ്ങ​ളും ഒ​ത്തു​വ​ന്നാ​ൽ 5000 മു​ത​ൽ 8000 വ​രെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ അ​വ​കാ​ശ​വാ​ദം. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രാ​യ ഭ​ര​ണ​വി​രു​ദ്ധ​ത വി​കാ​ര​വും മ​ണ്ഡ​ല​ത്തി​ൽ കെ.​ടി. ജ​ലീ​ലി​ന് എ​തി​രാ​യ ഘ​ട​ക​ങ്ങ​ളും വി.​എ​സ്. ജോ​യി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്നു.

ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണം ല​ഭി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം യു​ഡി​എ​ഫി​നു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്രാ​ദേ​ശി​ക​മാ​യി ലീ​ഗി​ന്‍റെ സ​ഹ​ക​ര​ണം ന​ന്നാ​യി ല​ഭി​ച്ച​തും വി.​എ​സ്. ജോ​യി​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്ന ഘ​ട​ക​മാ​ണ്.


വ​യ​നാ​ട്ടി​ൽ മൂ​ന്നി​ലും യു​ഡി​എ​ഫ്
വ​യ​നാ​ട്ടി​ല്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ടി.​സി​ദ്ദി​ഖ്, വ​ന്‍ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. 22000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ല​ഭി​ച്ച​ത്. മാ​ന​ന്ത​വാ​ടി​യി​ല്‍ ഒ.​ആ​ര്‍. കേ​ളു മൂ​വാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ഐ.​സി ബാ​ല​കൃ​ഷ്ണ​ണ​നും വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

Related posts

Leave a Comment