ആ​ഗോ​ള പാ​ക് ഭീ​ക​ര​ൻ മ​സൂ​ദ് അ​സ​റി​ന്‍റെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് താ​ഹി​ർ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗോ​ള ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ ഇ ​മു​ഹ​മ്മ​ദ് ത​ല​വ​ൻ മൗ​ലാ​ന മ​സൂ​ദ് അ​സ​റി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് താ​ഹി​ർ അ​ൻ​വ​ർ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. ഇ​ന്ന​ലെ ബ​ഹാ​വ​ൽ​പു​രി​ലെ ജാ​മി​യ മ​സ്ജി​ദ് ഉ​സ്മാ​ൻ വാ​ലി​യി​ലാ​യി​രു​ന്നു സം​സ്കാ​രം. അ​ൻ​വ​റി​ന്‍റെ മ​ര​ണ​കാ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

മ​സൂ​ദ് അ​സ​റി​ന്‍റെ അ​ഞ്ചു സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യ അ​ൻ​വ​ർ, ജെ​യ്‌​ഷെ ഇ ​മു​ഹ​മ്മ​ദി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ചി​രു​ന്ന കൊ​ടും​ഭീ​ക​ര​നാ​യി​രു​ന്നു. സം​ഘ​ട​ന​യു​ടെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ലും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലും ഇ​യാ​ൾ സ​ജീ​വ​മാ​യി​രു​ന്നു​വെ​ന്ന് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ വി​ല​യി​രു​ത്തു​ന്നു.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ്ര​തി​കാ​ര​മാ​യി ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ന്‍റെ കു​ടും​ബ​ത്തി​ലെ പ​ത്തോ​ളം അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി മ​സൂ​ദ് അ​സ​ർ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ബ​ഹാ​വ​ൽ​പു​രി​ലെ ജെ​യ്‌​ഷെ ആ​സ്ഥാ​ന​മാ​യ ജാ​മി​യ മ​സ്ജി​ദ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ത​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും മ​രു​മ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് അ​സ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച മ​സൂ​ദ് അ​സ​ർ, 2001-ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണം, 2008-ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണം, 2016-ലെ ​പ​ത്താ​ൻ​കോ​ട്ട് ആ​ക്ര​മ​ണം, 2019-ലെ ​പു​ൽ​വാ​മ ആ​ക്ര​മ​ണം തു​ട​ങ്ങി ഇ​ന്ത്യ​യി​ൽ അ​ര​ങ്ങേ​റി​യ നി​ര​വ​ധി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ പി​ന്നി​ലെ പ്ര​ധാ​നി​യാ​ണ്. 1994-ൽ ​ഇ​ന്ത്യ​യി​ൽ അ​റ​സ്റ്റി​ലാ​യ അ​സ​റി​നെ 1999-ൽ ​ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി​ട്ട​യ​ച്ച​ത്.

Related posts

Leave a Comment