മുകേഷും മേതില്‍ ദേവികയും വേര്‍പിരിയുന്നു ? കുടുംബക്കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്; മദ്യപാനവും തെറിവിളിയും മര്‍ദ്ദനവും പതിവ്; ആരോപണങ്ങളില്‍ പരസ്ത്രീ ബന്ധവും…

നടനും എംഎല്‍എയുമായ മുകേഷും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന.

മുകേഷ് ദേവികയെ വിവാഹം കഴിച്ച സമയത്ത് നടനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ഭാര്യ സരിത രംഗത്തെത്തിയിരുന്നു.
ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ദേവികയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്.

80കളില്‍ തെന്നിന്ത്യയിലെ മിന്നും താരമായിരുന്ന സരിതയെ മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

1987ല്‍ ആയിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 25 വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹമോചനത്തിനു ശേഷവും സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല.

എന്നാല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ സരിത വെളിപ്പെടുത്തലുകളുമായി മീഡിയയ്ക്കു മുന്നില്‍ വരികയായിരുന്നു. അത് അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു.

വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വികാരാധീനയായ ഇവര്‍ തുടര്‍ന്ന് ബോധരഹിതയായി വീഴുകയും ചെയ്തിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ താന്‍ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താന്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.

മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്‌നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു.

മുപ്പത്തിയാറുകാരിയായ ദേവികയുടേയും അന്‍പത്തിയെട്ടുകാരനായ മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. 22 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും അന്ന് ഇരുവരും വിവാഹം കഴിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു.

സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോള്‍ ഇതേ ആരോപണം തന്നെയാണ് മേതില്‍ ദേവികയും ഉന്നയിക്കുന്നത്.

മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് പരാജയമാണെന്നും മദ്യപാനവും തെറിവിളിയും ഉണ്ടെന്നും പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് മേതില്‍ ദേവിക വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ പിന്നിലെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മികച്ച നര്‍ത്തകിയായ ഇവര്‍ ഇനി നൃത്തത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഒരുക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ദേവികയുടെ ആദ്യ വിവാഹത്തിലെ മകനും ഇവര്‍ക്കൊപ്പം ഇപ്പോള്‍ പാലക്കാട്ടാണ് താമസം.

Related posts

Leave a Comment