പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ; ബസിൽ നഷ്ടപ്പെട്ട യു​വ​തി​യു​ടെ പ​ണ​വും സ്വ​ർ​ണ​വും  അ​ട​ങ്ങു​ന്ന ബാ​ഗ് തി​രി​കെ ല​ഭി​ച്ചു

മു​ക്കം: പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ യു​വ​തി​യു​ടെ പ​ണ​വും സ്വ​ർ​ണ​വും അ​ട​ങ്ങു​ന്ന ബാ​ഗ് തി​രി​കെ ല​ഭി​ച്ചു. കു​ട​ര​ഞ്ഞി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നി​യ ബ​സി​ൽ യാ​ത്ര ചെ​യ്ത കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി ശ്രീ​ല​ക്ഷ്മി​യു​ടെ മൂ​ന്ന​ര പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും 5000 രൂ​പ​യും അ​ട​ങ്ങു​ന്ന ബാ​ഗാ​ണ് യാ​ത്ര​യ്ക്കി​ടെ ബ​സ്സി​ൽ മ​റ​ന്നുവച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ന്കു​ട​ര​ഞ്ഞി​യി​ൽ നി​ന്നും മു​ക്ക​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് സം​ഭ​വം.ടട

ബ​സി​ൽ നി​ന്നി​റ​ങ്ങി​യ ഉ​ട​നെ ബാ​ഗ് ന​ഷ്ട്ട​പ്പെ​ട്ട​ത് മ​ന​സ്സി​ലാ​ക്കി​യ യു​വ​തി ഉ​ട​ൻ ത​ന്നെ മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്‌​റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, അ​നൂ​പ് എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ മ​ണാ​ശ്ശേ​രി അ​ങ്ങാ​ടി​യി​ൽവ​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​ണി​യു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സ് നി​ർ​ത്തി ബാ​ഗ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് പ​ണ​വും സ്വ​ർ​ണ്ണ​വും അ​ട​ങ്ങി​യ ബാ​ഗ് യു​വ​തി​ക്ക് തി​രി​കെ ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ന​ഷ്ട​പ്പെ​ട്ട ബാ​ഗ് യു​വ​തി​ക്ക് കൈ​മാ​റി.

Related posts