നവ്യാ നായരുടെ ഭര്‍ത്താവിന് നിറഞ്ഞ കയ്യടിയുമായി സോഷ്യല്‍ മീഡിയ ! ഇതെന്താ കഥയെന്ന് സംഭവം അറിയാത്ത ആളുകള്‍…

മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് നവ്യനായര്‍. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി വേഷമിട്ടിട്ടുള്ള നവ്യ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്.

അതിനു ശേഷം പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് എന്നും മായ്ക്കപ്പെടാത്ത ഓര്‍മയായി നവ്യാനായര്‍ ചുവടുറപ്പിക്കുന്നത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അന്യഭാഷകളിലും താരത്തിന് ആരാധകര്‍ ഏറെയാണ്.

മികച്ച നര്‍ത്തകി കൂടിയായ നവ്യ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകപ്പട്ടം ചൂടിയിട്ടുണ്ട്. മലയാള സിനിമയിലേക്കുള്ള പാത തെളിയിച്ചതും ഈ നേട്ടമായിരുന്നു.

2010ലായിരുന്നു താരത്തിന്റെ വിവാഹം മുംബൈയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി സന്താഷ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

ബഹുരാഷ്ട്ര കമ്പനിയില്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആയിരുന്നു സന്തോഷ് അന്ന്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നവ്യ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ഫോട്ടോകളും കുടുംബ വിശേഷങ്ങളും പ്രേക്ഷകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ആരാധകര്‍ പിന്തുണ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ ഏതാണെങ്കിലും വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ നവ്യയുടെ ഭര്‍ത്താവായ സന്തോഷ് മേനോനാണ് സമൂഹ മാധ്യമങ്ങളിലെ താരമാകുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ.

കഴിഞ്ഞദിവസം താരത്തിന്റെ ഭര്‍ത്താവ് ജോലിക്കാരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അതാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി നേടിയത്.

തന്റെ റിയല്‍ ഹീറോസിന് ഒപ്പമുള്ള ഡിന്നര്‍ എന്നായിരുന്നു ഇതിന് ക്യാപ്ഷന്‍. അഭിനന്ദനങ്ങളുടെ പ്രവാഹം ആണ് സന്തോഷിന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്.

Related posts

Leave a Comment