യേ​ശു​ദാ​സി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ആ​രോ​പ​ണം: പു​ലി​യൂ​രി​ലെ സ്വ​ത്തു​ത​ർ​ക്കം തെ​രു​വി​ലേ​ക്ക്

ചെ​ങ്ങ​ന്നൂ​ർ: പു​ലി​യൂ​ർ പേ​രി​ശേ​രി​യി​ൽ പ​ടി​ഞ്ഞാ​റേപ​റ​മ്പി​ൽ യേ​ശു​ദാ​സി​ന്‍റെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ദു​രൂ​ഹ​ത​ക​ൾ വ​ർ​ധി​ക്കു​ന്നു. മ​ര​ണ​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ കു​ടും​ബ​ത്തി​ൽ സ്വ​ത്തു​ത​ർ​ക്കം രൂ​ക്ഷ​മാ​യി. മ​രു​മ​ക​ൾ ലീ​ന ബി​ൻ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് വാ​ഴ ന​ട്ട​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

യേ​ശു​ദാ​സി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ലീ​ന​യു​ടെ 30 സെന്‍റ് സ്ഥ​ല​ത്ത് സ​ഹോ​ദ​ര​ൻ ഗ​ബ്രി​യേ​ൽ അ​തി​ക്ര​മി​ച്ചുക​യ​റി വാ​ഴ ന​ട്ട​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ കൃ​ഷി​യി​റ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത ലീ​ന​യെ കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

തു​ട​ർ​ന്ന് ലീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ക​ൾ വെ​ട്ടി​മാ​റ്റി. ഇ​തി​നെ​തി​രേ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചെ​ന്നു കാ​ട്ടി ഗ​ബ്രി​യേ​ൽ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ, ഇ​തു ത​ന്നെ കു​ടു​ക്കാ​നു​ള്ള വ്യാ​ജ പ​രാ​തി​യാ​ണെ​ന്നാ​ണ് ലീ​ന​യു​ടെ പ​ക്ഷം.ല​ക്ഷ്യം കോ​ടി​ക​ളു​ടെ സ്വ​ത്ത്?യേ​ശു​ദാ​സി​ന്‍റെ മ​ര​ണം ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ലീ​ന ആ​രോ​പി​ക്കു​ന്നു. ഇ​തി​ന് തെ​ളി​വാ​യി ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ചി​ല സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ്.
യേ​ശു​ദാ​സി​ന്‍റെ പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ൾ ഗ​ബ്രി​യേ​ലി​ന്‍റെ പേ​രി​ലേ​ക്കു മാ​റ്റി എ​ഴു​തി കൃ​ത്യം 90-ാം ദി​വ​സ​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

അ​ൽ​ഷി​മേ​ഴ്‌​സ് രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന യേ​ശു​ദാ​സി​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ മു​ത​ലെ​ടു​ത്താ​ണ് സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് ലീ​ന ആ​രോ​പി​ക്കു​ന്നു.സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന ദി​വ​സംത​ന്നെ യേ​ശു​ദാ​സി​ന്‍റെ മ​ക​ൾ ബി​ൻ​സി​യെ​യും ലീ​ന​യെ​യും മ​ക്ക​ളെ​യും വീ​ട്ടി​ൽനി​ന്നി​റ​ക്കി​വി​ട്ടു. ഗ​ബ്രി​യേ​ലും ഹോം ​ന​ഴ്‌​സ് ത​ങ്ക​മ​ണി​യും ചേ​ർ​ന്നാ​ണ് ത​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​തെ​ന്ന് മ​രു​മ​ക​ൾ പ​റ​യു​ന്നു.ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യേ​ശു​ദാ​സി​ന്‍റെ ക​ല്ല​റ തു​റ​ന്ന് ക​ഴി​ഞ്ഞദി​വ​സം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

നി​ല​വി​ൽ ഹോം ​ന​ഴ്‌​സ് ത​ങ്ക​മ​ണി മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ശ​ന്പ​ളം ല​ഭി​ക്കാ​തെ മാ​റി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ​വ​ർ. ഫോ​റൻ​സി​ക് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​തോ​ടെ മ​ര​ണ​ത്തി​നു പി​ന്നി​ലെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment