കാഷ്യു ബോർഡ് സർക്കാർ പണം നഷ്ടപ്പെടുത്തുന്ന വെള്ളാനയെന്ന് ബിന്ദുകൃഷ്ണ

കൊ​ല്ലം: കേ​ര​ള കാ​ഷ്യു ബോ​ർ​ഡ് മു​ഖേ​ന തോ​ട്ട​ണ്ടി വാ​ങ്ങി​യ​തി​ൽ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ന് മൂ​ന്നു കോ​ടി രൂ​പ ന​ഷ്ടം വ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു. കാ​പെ​ക്സ് നേ​രി​ട്ട് വാ​ങ്ങി​യ തോ​ട്ട​ണ്ടി​യു​ടെ വി​ല​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ മ​റ്റൊ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ന് 3 കോ​ടി​യോ​ളം രൂ​പ ന​ഷ്ടം വ​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണെ​ന്നും ഇ​തി​ൽ അ​ഴി​മ​തി ഉ​ണ്ടെ​ന്ന് പൊ​തു സ​മൂ​ഹം സം​ശ​യി​ച്ചാ​ൽ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​ൻ ആ​വി​ല്ലെ​ന്നും ബി​ന്ദു​കൃ​ഷ്ണ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള കാ​ഷ്യു ബോ​ർ​ഡ് രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ ത​ന്നെ ഇ​തി​ന്‍റെ അ​വ​ശ്യ​ക​ത​യെ സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി സം​ശ​യം ഉ​ന്ന​യി​ച്ചി​രു​ന്നു. കാ​ഷ്യു കോ​ർ​പ​റേ​ഷ​നും കാ​പെ​ക്സും നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ കൂ​ടി​യ വി​ല​യ്ക്കാ​ണ് കേ​ര​ള കാ​ഷ്യു ബോ​ർ​ഡ് തോ​ട്ട​ണ്ടി വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

കി​ലോ​യ്ക്ക് 136.32 രൂ​പ​യ്ക്ക് കോ​ർ​പ​റേ​ഷ​ൻ തോ​ട്ട​ണ്ടി വാ​ങ്ങി​യ​പ്പോ​ൾ ഇ​തേ തോ​ട്ട​ണ്ടി കാ​പെ​ക്സി​ന് 124.20 രൂ​പ​യ്ക്ക് ല​ഭി​ച്ചു. കോ​ണ്‍​ഗ്ര​സ് ഉ​ന്ന​യി​ച്ചി​രു​ന്ന സം​ശ​യം ഇ​പ്പോ​ൾ ശ​രി​യാ​ണെ​ന്ന് പു​റ​ത്ത് വ​ന്ന ക​ണ​ക്കു​ക​ളി​ലൂ​ടെ തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

തോ​ട്ട​ണ്ടി ക്ഷാ​മം പ​രി​ഹ​രി​ക്കു​വാ​ൻ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് നേ​രി​ട്ട് തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്യാ​നെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ പി​ണ​റാ​യി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച കേ​ര​ള കാ​ഷ്യു ബോ​ർ​ഡ് അ​ഴി​മ​തി​യു​ടെ വെ​ള്ളാ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് ഉ​ട​ന​ടി പി​രി​ച്ചു വി​ട​ണ​മെ​ന്നും ന​ഷ്ടം സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts