ഞാന്‍ ഉ​ള്ളി ക​ഴി​ക്കാ​റി​ല്ല, അ​തു​കൊ​ണ്ട് പ്ര​ശ്ന​വു​മി​ല്ല! ഉ​ള്ളി​വി​ല വ​ർ​ധി​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ മ​റു​പ​ടി​യു​മാ​യി നി​ർ​മ​ല

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഉ​ള്ളി​വി​ല വ​ർ​ധി​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ വി​ശ​ദീ​ക​ര​ണ​വു​മാ​യി ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. താ​ൻ അ​ധി​കം ഉ​ള്ളി ക​ഴി​ക്കാ​റി​ല്ലെ​ന്നും അ​തു​കൊ​ണ്ടു വി​ല വ​ർ​ധി​ക്കു​ന്ന​തി​ൽ പ്ര​ശ്ന​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഉ​ള്ളി​വി​ല വ​ർ​ധി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ചോ​ദ്യ​ത്തി​നു ബു​ധ​നാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ നി​ർ​മ​ല സീ​താ​രാ​മ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

ഞാ​ൻ അ​ധി​കം ഉ​ള്ളി​യോ വെ​ളു​ത്തു​ള്ളി​യോ ക​ഴി​ക്കാ​റി​ല്ല. അ​തു​കൊ​ണ്ടു പ്ര​ശ്ന​മി​ല്ല. ഉ​ള്ളി​ക്ക് അ​ധി​കം പ്ര​ധാ​ന്യം കൊ​ടു​ക്കാ​ത്ത കു​ടും​ബ​ത്തി​ൽ​നി​ന്നാ​ണ് എ​ന്‍റെ വ​ര​വ്- പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി ന​ൽ​കു​ന്ന​തി​നി​ടെ നി​ർ​മ​ല പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തെ ചി​രി​യോ​ടെ​യാ​ണ് അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്. ഉ​ള്ളി അ​ധി​കം ക​ഴി​ക്കു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്നു പ​റ​ഞ്ഞ് ഒ​രു അം​ഗം മ​ന്ത്രി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​യും ചെ​യ്തു.

രാ​ജ്യ​ത്ത് ഉ​ള്ളി​വി​ല ഉ​യ​രു​ക​യാ​ണ്. കി​ലോ​യ്ക്ക് 140 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് ഉ​ള്ളി​യു​ടെ ചി​ല്ല​റ വി​ൽ​പ്പ​ന. ഒ​റ്റ ആ​ഴ്ച കൊ​ണ്ട് 40 രൂ​പ​യു​ടെ വ​ർ​ധ​ന ആ​ണ് ഉ​ള്ളി​വി​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

Related posts