റി​സോ​ർ​ട്ടി​ലെ​ത്തി​ ഏ​റെ നേ​രം കാ​ത്തി​രു​ന്നി​ട്ടും…! മൂ​ന്നാ​റി​ൽ റി​സോ​ർ​ട്ടു​ക​ളു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് പെ​ണ്‍​വാ​ണി​ഭ ത​ട്ടി​പ്പ്; പണം നഷ്ടപ്പെട്ടത് നിരവധിപ്പേര്‍ക്ക്‌

മൂ​ന്നാ​ർ: മൂ​ന്നാ​റി​നെ ഉ​പ​യോ​ഗി​ച്ച് പെ​ണ്‍​വാ​ണി​ഭ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്. ത​ട്ടി​പ്പി​നി​ര​യാ​യി നി​ര​വ​ധി പേ​രാ​ണ് പ​ണം ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പെ​ണ്‍​വാ​ണി​ഭ​ത്തി​നാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്പോ​ൾ ല​ഭി​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​റി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം.

ന​ന്പ​ർ ല​ഭി​ച്ചാ​ൽ ആ ​ന​ന്പ​രി​ലു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യം അ​റി​യി​ക്കും. അ​പ്പോ​ൾ തു​ക നി​ശ്ച​യി​ച്ച് കൈ​മാ​റു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​ർ​ദേ​ശ​വും ല​ഭി​ക്കും.

ഇ​തി​നാ​യി ല​ഭി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രി​ക്കും പ​ണം നി​ക്ഷേ​പി​ക്കേ​ണ്ട​ത്.

ഇ​ത്ത​ര​ത്തി​ൽ പ​ണം ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ മൂ​ന്നാ​റി​ലെ പ്ര​മു​ഖ റി​സോ​ർ​ട്ടു​ക​ളു​ടെ ഗൂ​ഗി​ൾ ലൊ​ക്കേ​റ്റ​ർ മാ​പ്പ് ല​ഭി​ക്കു​ക​യും പ​റ​യു​ന്ന സ​മ​യ​ത്ത് അ​വി​ടെ എ​ത്തു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും.

ഇ​തു വി​ശ്വ​സി​ച്ച് റി​സോ​ർ​ട്ടി​ലെ​ത്തി​വ​ർ ഏ​റെ നേ​രം കാ​ത്തി​രു​ന്നി​ട്ടും പ്ര​തി​ക​ര​ണം ല​ഭി​ക്കാ​തെ വ​രു​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ നേ​ര​ത്തേ ബ​ന്ധ​പ്പെ​ട്ട ഫോ​ണി​ൽ വി​ളി​ച്ചാ​ലും കാ​ര്യ​മി​ല്ല. കാ​ര​ണം ആ ​ഫോ​ണ്‍​ത​ന്നെ നി​ല​വി​ലി​ല്ല എ​ന്ന മ​റു​പ​ടി​യാ​യി​രി​ക്കും ല​ഭി​ക്കു​ന്ന​ത്.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​ഞ്ഞാ​ലു​ള്ള മാ​ന​ക്കേ​ട് ഭ​യ​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തും വീ​ണ്ടും നി​ര​വ​ധി പേ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment