ഭക്ഷ്യസുരക്ഷാ നി​യ​മ​ത്തി​ൽ കാ​ലോ​ചി​ത​ഭേ​ദ​ഗ​തി വരുത്തണമെന്ന് കോക്കനട്ട് ഓയിൽ മിൽ ഉടമകൾ

കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം അ​നു​സ​രി​ച്ച് വെ​ളി​ച്ചെ​ണ്ണ​യി​ലെ മാ​യം ക​ണ്ടെ​ത്താ​നു​ള്ള മാ​ന​ദ​ണ്ഡ​ത്തി​ൽ കാ​ലോ​ചി​ത ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് കോ​ക്ക​ന​ട്ട് ഓ​യി​ൽ മി​ൽ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം.
വി​ല​ക്കു​റ​വി​ന്‍റെ പേ​രി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത എണ്ണ ഉ​പ​യോ​ഗി​ക്കുന്ന​തുകൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും യ​ഥാ​ർ​ഥ വെ​ളിച്ചെണ്ണ​യു​ടെ ഗു​ണ​മേ​ന്മ​യെ ക്കു​റി​ച്ചും സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ തീരുമാനിച്ചു.

പ്ര​സി​ഡ​ന്‍റ് ര​വി മാ​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി.​കെ.​സി. നൗ​ഷാ​ദ് ക്ലാ​സെ​ടു​ത്തു. ന​മാ​സ് കോ ​നൗ​ഫ​ൽ, സ​ജി മ​ണി​മ​ല, ഉ​ബൈ​ദ് അ​ലി, അ​നി​യ​ൻ വൈ​ക്കം, പോ​ൾ ഫ്രാ​ൻ​സി​സ്, ജോ​സ് കാ​ഞ്ഞ​മ​ല, ജ​യ​പാ​ല​ൻ, നാ​സ​ർ ത​ട​ന്പാ​ട്ടു​താ​ഴം, ഇ​സ്മ​യി​ൽ കാ​ക്കൂ​ർ, റ​ഫീ​ഖ് പ​റ​ന്പി​ൽ, മെ​യ്ദീ​ൻ ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts