പി​ടി​ച്ച​കൊ​ടി പു​ത​ച്ചേ മ​രി​ക്കൂ…; കോൺഗ്രസിലേക്ക് ക്ഷണിച്ച മുരളീധരന്  ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ർ  കൊടുത്ത  മറുപടിയിലെ പരിഹാസം ഇങ്ങനെയൊക്കെ…

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ‌​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് രാ​ജി​വ​ച്ചെന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് എ.​പ​ത്മ​കു​മാ​ർ. അ​ടി​സ്ഥ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്ത് വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ച്ച കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ​യെ പ​ത്മ​കു​മാ​ർ ക​ണ​ക്കി​ന് പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. പി​ടി​ച്ച​കൊ​ടി പു​ത​ച്ച് മ​രി​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ളെ​ന്നു പ​റ​ഞ്ഞ പ​ത്മ​കു​മാ​ർ ത​ന്നെ ക്ഷ​ണി​ച്ച​വ​ർ കോ​ൺ​ഗ്ര​സി​ൽ അ​വ​രു​ടെ സ്ഥാ​നം സു​ര​ക്ഷി​ത​മാ​ണോ​യെ​ന്ന് ആ​ദ്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഓർമിപ്പിച്ചു.

മു​ന്ന​ണി​യും പാ​ർ​ട്ടി​യും മാ​റു​ന്ന​തി​നേ​ക്കു​റി​ച്ച് നി​ര​ന്ത​രം ആ​ലോ​ചി​ക്കു​ന്ന​വ​രാ​ണ് ത​ന്നെ പാ​ർ​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. രാ​മ​ൻ നാ​യ​രെ പോ​ലും സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നാ​യി​ല്ല​ല്ലോ​യെ​ന്നും പ​ത്മ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts