ഉ​രു​ൾ​പൊ​ട്ട​ലി​ൽ  എല്ലാം നഷ്ടമായവർക്ക്  സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തി

മു​ക്കം: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഏ​ഴു​പേ​ര്‍ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് സ്വ​ന്തം കൃ​ഷി ഭൂ​മി​യും സ്ഥ​ല​വും ന​ഷ്ട​മാ​യ ഓ​ട​ക്ക​യ​ത്ത് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തി. പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ളി​ലെ സ്കൗ​ട്ട് ആൻഡ് ഗൈ​ഡ്സ്, ജെ​ആ​ർ​സി യൂ​ണി​റ്റുകളിലെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഓ​ട​ക്ക​യ​ത്തെ​ത്തി​യ​ത്.

ര​ണ്ട് ദി​വ​സം മു​ന്പാണ് സ്കൂ​ളി​ലേ​ക്ക് ഓ​ട​ക്ക​യ​ത്തുനി​ന്നും സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ച്ച് വി​ളി​യെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ.​ഗം​ഗ​യും സ്റ്റാ​ഫ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഹ​ക്കീം​ ക​ള​ൻതോ​ടും വി​വ​രം വി​ദ്യാ​ർ​ഥി​ക​ളേ​യും പി​ടി​എ ക​മ്മ​റ്റി അം​ഗ​ങ്ങ​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​റി​യി​ച്ചു.

അ​ടു​ത്ത ദി​വ​സം ത​ന്നെ എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ലൈ​ഖ​ പൊ​ലു​കു​ന്ന​ത്ത് പി​ടി​എ അം​ഗ​ങ്ങ​ളാ​യ റ​സീ​ന മ​ജീ​ദ്,ക​ദീ​ജ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ എന്നിവർ ഷീ​ന,ഷ​റീ​ന, റീ​ജ എ​ന്നി​വ​ർ​ക്കൊ​പ്പം ആ​ദ്യ സം​ഭാ​വ​ന​യു​മാ​യെ​ത്തി.​ഇ​തൊ​രു പ്ര​ചോ​ദ​ന​മാ​യി മ​റ്റു​ള്ള​വ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ സ​ഹാ​യ​ങ്ങ​ളും നി​ര​വ​ധി​യെ​ത്തി.​സ്കൂ​ൾ സ​പ്പോ​ർ​ട്ടിം​ഗ് ഗ്രൂ​പ്പി​ന്‍റെ വ​ക​യാ​യി ഫ​ലീ​ല ഉ​സ്മാ​ൻ നോ​ട്ടു​പു​സ്ത​ക​ങ്ങ​ളും ന​ൽ​കി.

ല​ഭി​ച്ച പ​ണ​മു​പ​യോ​ഗി​ച്ച് ഓ​രോ കു​ടും​ബ​ത്തി​നു​മാ​വ​ശ്യ​മാ​യ 10 കി​ലോ അ​രി, 2 കി​ലോ​ പ​ഞ്ച​സാ​ര, 250 ഗ്രാം ​ചാ​യ, ഉ​പ്പ്,ആ​ട്ട, മ​ല്ലി, മു​ള​ക്, വ​ൻ​പ​യ​ർ, പ​രി​പ്പ്, ചെ​റു​പ​യ​ർ, ക​ട​ല,പ​പ്പ​ടം എ​ന്നി​വ വാ​ങ്ങി വ്യ​ത്യ​സ്ത പാ​യ്ക്കു​ക​ളി​ലാ​യി നി​റ​ച്ചാ​ണ് യാ​ത്ര തി​രി​ച്ച​ത്.

യാ​ത്ര/d​ക്ക് പി​ടി​എ പ്ര​സി.​ബ​ഷീ​ർ പാ​ലാ​ട്ട്, എം​പി​ടി​എ പ്ര​സി. സു​ലൈ​ഖ​പൊ​ലു കു​ന്ന​ത്ത്,മാ​നേ​ജ​ർ സി.​കേ​ശ​വ​ൻ ന​മ്പൂ​തി​രി , ഷ​രീ​ഫ് ആ​ദം​പ​ടി, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ.​ഗം​ഗ, പി.​സൈ​ത​ല​വി, റീ​ജ, ഐ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ര​മ്യ സു​മോ​ദ്, സു​ഭ​ഗ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,ഹ​ക്കീം​ക​ള​ൻ തോ​ട്, ഉ​ണ്ണി​കൃ​ഷ​ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ ഞ​ങ്ങ​ളി​നി​യും വ​രും കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി എ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ചു പോ​ന്ന​ത്.

Related posts