നിയമലംഘനം നടത്തിയ വാഹനത്തിൽ  സ്റ്റിക്കർ ഓട്ടിച്ച  ഹോം ​ഗാ​ര്‍​ഡി​നുനേ​രെ അ​സഭ്യവ​ര്‍​ഷം; പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​ക്കെ​തി​രെ കേ​സ്

നാ​ദാ​പു​രം: ​ടൗ​ണി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ര്‍​ഡ് അ​ജ​യ​കു​മാ​റി​നെ അ​സം​ഭ്യം പ​റ​യു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ്വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്തു.​നാ​ദാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും, യൂ​ത്ത് ലീ​ഗ് നേ​താ​വു​മാ​യ സി .​കെ.​നാ​സ​റി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം 4.45 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ടൗ​ണി​ലെ സീ​ബ്രാ ലൈ​നി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത നാ​സ​റി​ന്‍റെ സ്‌​ക്കൂ​ട്ട​റി​ന് മു​ക​ളി​ല്‍ ഹോം ​ഗാ​ര്‍​ഡ് നി​യ​മ ലം​ഘ​ന​ത്തി​ന് സ്റ്റി​ക്ക​ര്‍ പ​തി​ച്ചി​രു​ന്നു.​വാ​ഹ​നം എ​ടു​ക്കാ​നെ​ത്തി​യ നാ​സ​ര്‍ സ്റ്റി​ക്ക​ര്‍ പ​റി​ച്ചെ​ടു​ത്ത് കീ​റി ഹോം ​ഗാ​ര്‍​ഡി​ന്‍റെ മു​ഖ​ത്തെ​റി​ഞ്ഞെ​ന്നും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നു​മാ​ണ് പ​രാ​തി.

തു​ട​ര്‍​ന്ന് ഹോം ​ഗാ​ര്‍​ഡ് നാ​ദാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ​ഐപിസി 353 പ്ര​കാ​രം ഔ​ദ്യോ​ഗി​ക ക്രൃ​ത്യം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും,341 ത​ട​ഞ്ഞുവച്ച​തി​നും,294 (b) പ്ര​കാ​രം അ​സം​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Related posts