പ​വി​ത്ര ലോ​കേ​ഷു​മാ​യു​ള്ള പ്ര​ണ​യം ഒ​ടു​വി​ല്‍ സി​നി​മ​യാ​ക്കി ന​ട​ന്‍ ന​രേ​ഷ് ! ട്രെ​യി​ല​ര്‍ ത​രം​ഗ​മാ​വു​ന്നു…

ക​ന്ന​ഡ ന​ടി പ​വി​ത്ര ലോ​കേ​ഷും തെ​ലു​ങ്ക് ന​ട​ന്‍ ന​രേ​ഷും ത​മ്മി​ലു​ള്ള പ്ര​ണ​യം തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്ത് ചൂ​ടു​പി​ടി​ച്ച ച​ര്‍​ച്ച​യാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ വി​വാ​ദ​ങ്ങ​ള്‍​ക്ക് വി​ട​ന​ല്‍​കി ഇ​രു​വ​രും വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ സ്വ​ന്തം ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന വി​വാ​ദ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ത​ങ്ങ​ളു​ടെ പ്ര​ണ​യ​വി​വാ​ഹം വെ​ള്ളി​ത്തി​ര​യി​ല്‍ സി​നി​മ​യാ​ക്കു​ക​യാ​ണ് ന​രേ​ഷും പ​വി​ത്ര​യും.

എം.​എ​സ്. രാ​ജു സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല്ലി പെ​ല്ലി എ​ന്ന സി​നി​മ​യി​ല്‍ ന​രേ​ഷും പ​വി​ത്ര​യു​മാ​ണ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്തു. വ​നി​ത വി​ജ​യ​കു​മാ​റും ചി​ത്ര​ത്തി​ലൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ന​രേ​ഷി​ന്റെ മൂ​ന്നാം ഭാ​ര്യ​യാ​യി​രു​ന്ന ര​മ്യ ര​ഘു​പ​തി​യാ​ണ് വ​നി​ത​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​ചോ​ദ​ന​മെ​ന്നാ​ണ് ട്രെ​യി​ല​ര്‍ ക​ണ്ട പ്രേ​ക്ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ന​രേ​ഷും പ​വി​ത്ര​യു​മാ​യു​ള്ള ബ​ന്ധ​ത്തെ എ​തി​ര്‍​ത്തി​രു​ന്ന ര​മ്യ ര​ഘു​പ​തി ഇ​രു​വ​രെ​യും പി​ന്തു​ട​ര്‍​ന്ന് ഹോ​ട്ട​ലി​ലെ​ത്തി ചെ​രു​പ്പൂ​രി ത​ല്ലാ​നൊ​രു​ങ്ങി​യ സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ഇ​തേ രം​ഗം ഈ ​ടീ​സ​റി​ലും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​രേ​ഷ് ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ നി​ര്‍​മാ​ണ​വും. ചി​ത്രം തീ​യ​റ്റ​ര്‍ റി​ലീ​സാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​വാ​ദ​ങ്ങ​ള്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടേ​ക്കാ​മെ​ന്നാ​ണ് ടോ​ളി​വു​ഡി​ല്‍ നി​ന്നു​ള​ള റി​പ്പോ​ര്‍​ട്ടു​ക​ള്‍. ചി​ത്രം മെ​യ് 26ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

63 കാ​ര​നാ​യ ന​രേ​ഷി​ന്റെ നാ​ലാം വി​വാ​ഹ​മാ​ണി​ത്. 44കാ​രി​യാ​യ പ​വി​ത്ര​യു​ടെ ര​ണ്ടാം വി​വാ​ഹ​വും. പ​വി​ത്ര​യും ന​രേ​ഷും ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ഇ​രു​വ​രു​ടെ​യും ബ​ന്ധ​ത്തി​ന്റെ പേ​രി​ല്‍ ചി​ല വി​വാ​ദ വാ​ര്‍​ത്ത​ക​ളും ക​ഴി​ഞ്ഞ വ​ര്‍​ഷം പൊ​ട്ടി​പു​റ​പ്പെ​ട്ടി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്രാ​യ​വ്യ​ത്യാ​സ​ത്തി​ന്റെ പേ​രി​ലും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

പ​വി​ത്ര​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ് ഒ​രു സോ​ഫ്റ്റ്വ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യി​രു​ന്നു. അ​യാ​ളു​മാ​യി വി​വാ​ഹ​മോ​ചി​ത​നാ​യ ശേ​ഷം ന​ട​ന്‍ സു​ചേ​ന്ദ്ര പ്ര​സാ​ദു​മാ​യി ലി​വി​ങ് ഇ​ന്‍ റി​ലേ​ഷ​ന്‍​ഷി​പ്പി​ലാ​യി​രു​ന്നു ന​ടി.

എ​ന്നാ​ല്‍ 2018ല്‍ ​ഇ​വ​ര്‍ പി​രി​ഞ്ഞു. പി​ന്നീ​ടാ​ണ് ന​രേ​ഷു​മാ​യി അ​ടു​ക്കു​ന്ന​ത്.

തെ​ലു​ങ്കി​ലെ മു​ന്‍​നി​ര ന​ട​ന്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ് ന​രേ​ഷ്. തെ​ലു​ങ്ക്-​ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ല്‍ സ​ഹ​ന​ടി വേ​ഷ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ന​ടി​യാ​ണു പ​വി​ത്ര ലോ​കേ​ഷ്.

ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​ണ​യ​ബ​ന്ധം വ​ള​രു​ന്ന​ത്. എ​ന്നാ​ല്‍ മു​ന്‍​ഭാ​ര്യ ര​മ്യാ ര​ഘു​പ​തി​യി​ല്‍ നി​ന്നു ന​രേ​ഷി​ന് ഇ​തു​വ​രെ വി​വാ​ഹ മോ​ച​നം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു ടോ​ളി​വു​ഡി​ലെ റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ത​ന്റെ ഭ​ര്‍​ത്താ​വി​നെ ത​ട്ടി​യെ​ടു​ക്കാ​ന്‍ പ​വി​ത്ര ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ര​മ്യാ ര​ഘു​പ​തി ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ക​യ​റി മ​ര്‍​ദി​ച്ച​തു വ​ന്‍ വി​വാ​ദ​മാ​യി​രു​ന്നു. 2021 മു​ത​ല്‍ പ​വി​ത്ര​യും ലോ​കേ​ഷും ലി​വിം​ഗ് ടു​ഗെ​ദ​റി​ല്‍ ആ​യി​രു​ന്നു.

Related posts

Leave a Comment