ജനപ്രതിനിധിയാണെന്ന കാര്യം മറന്നു! പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ മാനഹാനി ഉണ്ടാക്കി; മാനസികമായി തകര്‍ന്നിരുന്ന തന്നെ കൂടുതല്‍ തളര്‍ത്തി; ആക്രമണത്തിനിരയായ നടിയുടെ മൊഴി ഇങ്ങനെ…

നെ​​​ടു​​​ന്പാ​​​ശേ​​​രി: പി.​​​സി.​ ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ പ​​​ര​​​സ്യ​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ത​​​നി​​​ക്കു മാ​​​ന​​​ഹാ​​​നി ഉ​​​ണ്ടാ​​​ക്കി​​​യെ​​​ന്നും ത​​​നി​​​ക്കെ​​​തി​​​രാ​​​യ പ്ര​​​ചാ​​ര​​​ണ​​​ത്തി​​​ന് ചി​​​ല​​​ർ ഈ ​​​പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഉ​​പ​​യോ​​ഗി​​ച്ചെ​​ന്നും ആ​​​ക്ര​​​മ​​ണ​​ത്തി​​നി​​ര​​യാ​​യ ന​​​ടി പോ​​​ലീ​​​സി​​​ൽ മൊ​​​ഴി ന​​​ൽ​​​കി. അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​നു പി.​​​സി. ​ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എയ്​​​ക്കെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ന​​​ടി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു നെ​​​ടു​​​ന്പാ​​​ശേ​​​രി പോ​​​ലീ​​​സ് മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ത​​​ന്നെ മ​​​ന​​​ഃപൂ​​​ർ​​​വം വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു ജോ​​​ർ​​​ജി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ. ഇ​​​ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ സം​​​ശ​​​യ​​​ത്തി​​​ന് ഇ​​​ട​​​ന​​​ൽ​​​കു​​​ന്ന​​​താ​​​യി​​​രു​​​ന്നു.​ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് താ​​​ൻ മാ​​​ന​​​സി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ തന്നെ കൂടുതൽ തളർത്തി.​ ഒ​​​രു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​ണെ​​​ന്ന കാ​​​ര്യം പോ​​​ലും മ​​​റ​​​ന്നുകൊ​​​ണ്ടാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ. സ്ത്രീ​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും സം​​​ര​​​ക്ഷ​​​ണ​​​വും ഉ​​​റ​​​പ്പു​​വ​​​രു​​​ത്താ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​ദപ്പെ​​​ട്ട ഒ​​​രു ജ​​​ന​​പ്ര​​​തി​​​നി​​​ധി​​​ക്ക് എ​​​ങ്ങനെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തെ​​​ന്നു മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ല. ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ലെ പ്ര​​​ബ​​​ല​​​ർ സ്ത്രീ​​​ത്വ​​​ത്തെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും ന​​ടി പ​​​റ​​​ഞ്ഞു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​ര​​​യാ​​​കു​​​ന്ന​​​വ​​​രു​​​ടെ ഐ​​​ഡ​​​ന്‍റി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നി​​​രി​​​ക്കെ താ​​​ൻ ആ​​​രാ​​​ണെ​​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു ജോ​​​ർ​​​ജി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം.​

ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട​​​തി​​​നു​​ശേ​​​ഷം സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ബ​​​ന്ധു​​​ക്ക​​​ളും സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ള്ള​​​വ​​​രും നേ​​​രി​​​ട്ടും ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചും ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ​​​യി​​​ലാ​​​ണു ത​​​നി​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഞെ​​​ട്ട​​​ലി​​​ൽ​​നി​​​ന്ന് ഒ​​​രു പ​​​രി​​​ധിവ​​​രെ​​​യെ​​​ങ്കി​​​ലും മു​​​ക്ത​​​യാ​​​യി അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്.

എ​​​ന്നാ​​​ൽ ഇ​​​തു​​പോ​​​ലും ക്രൂ​​​ര​​​മാ​​​യാ​​​ണു പി.​​​സി.​ ജോ​​​ർ​​​ജ് വ​​​ള​​​ച്ചൊ​​​ടി​​​ച്ച​​​തെ​​​ന്നും ന​​​ടി പ​​​റ​​​ഞ്ഞു. ന​​​ടി ക്രൂ​​രപീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യെ​​​ങ്കി​​​ൽ എ​​​ങ്ങി​​​നെ​​​യാ​​​ണ് അ​​​ടു​​​ത്ത​​ദി​​​വ​​​സം ഷൂ​​​ട്ടിം​​​ഗ് ലൊ​​​ക്കേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പി.​​​സി.​ ജോ​​​ർ​​​ജ് ചോ​​​ദി​​​ച്ച​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ഇ ​​​മെ​​​യി​​​ൽ വ​​​ഴി​​​യാ​​​ണ് ന​​​ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.​ ന​​​ടി​​​യു​​​ടെ മൊ​​​ഴി പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണെ​​​ന്നു നെ​​​ടു​​​ന്പാ​​​ശേ​​​രി സി​​​ഐ പി.​​​പി.​ ഷൈ​​​ജു പ​​​റ​​​ഞ്ഞു.

ന​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​ശേ​​​ഷം അ​​​വ​​​രു​​​ടെ സൗ​​​ക​​​ര്യ​​പ്ര​​​കാ​​​രം തൃ​​​ശു​​​രി​​​ലെ​​​ത്തി​​​യാ​​​ണു പോ​​​ലീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞ​​​ത്. നേ​​​ര​​​ത്തേ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ന​​​ടി ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണോ​​​യെ​​​ന്നു കൂ​​​ടി അ​​​റി​​​യാ​​​നാ​​​ണു പോ​​​ലീ​​​സ് എ​​​ത്തി​​​യ​​​ത്.

ഇ ​​​മെ​​​യി​​​ലി​​​ന്‍റെ കോ​​​പ്പി കൈ​​​യി​​​ൽ ക​​​രു​​​തി​​​യ പോ​​​ലീ​​​സ് ഇ​​​ത് ന​​​ടി ത​​​ന്നെ നേ​​​രി​​​ട്ട് അ​​​യ​​​ച്ച​​​താ​​​ണോ എ​​​ന്നും ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു. താ​​​ൻ നേ​​​രി​​​ട്ട് അ​​​യ​​​ച്ച പ​​​രാ​​​തി​​​യാ​​​ണെ​​​ന്നു ന​​​ടി അ​​റി​​യി​​ച്ചു. പ​​​രാ​​​തി​​​യി​​​ൽ ന​​​ടി ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പോ​​​ലീ​​​സി​​​ന് പി.​​​സി.​ ജോ​​​ർ​​​ജി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ടി വ​​​രും.

Related posts