വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേലൈം​ഗി​കാ​തി​ക്ര​മം; അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ; മുൻപും ഇത്തരം കേസുകളിൽ അധ്യാപകൻ പ്രതിയായിട്ടുണ്ടെന്ന് പോലീസ്

കൊ​ണ്ടോ​ട്ടി: എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ ക​രി​പ്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​രി​പ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ ചോ​പ്പം​കാ​വ് പു​ളി​ക്കു​ടി​ത്താ​നം എ.​കെ. അ​ഷ്റ​ഫ് (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​ക​ൾ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന​തി​നെ​തി​രെ​യു​ള്ള വ​കു​പ്പാ​യ പോ​ക്സോ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു മ​ല​യാ​ള തി​ള​ക്കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്ലാ​സ് തു​ട​ങ്ങു​ന്ന​തി​നു മു​ന്പേ കു​ട്ടി​ക​ൾ എ​ത്തും. ഈ ​ത​ക്ക​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ൻ കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്നാ​ണു പ​രാ​തി. പീ​ഡ​ന​ത്തി​ര​യാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

മു​ന്പും ഇ​യാ​ൾ പ​ഠി​പ്പി​ച്ച സ്കൂ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യ പ​രാ​തി​യി​ൽ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്് ചെ​യ്തു.

Related posts