മാമാങ്കം കഴിഞ്ഞു, ഇനി വിലകൂട്ടൽ

ന്യൂ​ഡ​ൽ​ഹി: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ക​യ​റി​ത്തു​ട​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​മാ​യ മാ​റ്റ​മി​ല്ലാ​തെ നി​ന്നി​രു​ന്ന ഇ​ന്ധ​ന​വി​ല ഈ ​മാ​സം 20 മു​ത​ൽ ക​യ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​ന്പ​തു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ധ​ന​വി​ല​യി​ൽ 70-80 പൈ​സ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ടം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​ത്.

ഒ​ന്പ​ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 83 പൈ​സ​യും ഡീ​സ​ലി​ന് 73 പൈ​സ​യും വ​ർ​ധി​ച്ച​താ​യി പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ പ​ട്ടി​ക സൂ​ചി​പ്പി​ക്കു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ൽ വ​ലി​യ കു​തി​പ്പു​ണ്ടാ​യ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​ക്ക​രു​തെ​ന്ന് എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ് (ഐ​ഒ​സി), ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ് ലി​മി​റ്റ​ഡ് (ബി​പി​സി​എ​ൽ), ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ് (എ​ച്ച്പി​സി​എ​ൽ) എ​ണ്ണ​ക്ക​ന്പ​നി​ക​ൾ വി​ല പി​ടി​ച്ചു​നി​ർ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ച്ച​തോ​ടെ വി​ല ക​യ​റ്റി​ത്തു​ട​ങ്ങു​ക​യും ചെ​യ്തു. ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് പെ​ട്രോ​ളി​ന് 74.02 രൂ​പ​യും ഡീ​സ​ലി​ന് 70.63 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

Related posts