അ​​​​ല​​​​ക്കു ജോ​​​​ലി സ്ത്രീ​​​​ക​​​​ൾ​​​​ക്കും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും മാ​​​​ത്രം ഉള്ളതല്ല! തുണി അലക്കി ഗിന്നസിലേക്ക്

മും​​​​ബൈ: നാ​​​​നൂ​​​​റി​​​​ലേ​​​​റെ ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത അ​​​​ല​​​​ക്കു​​​​പാ​​​​ഠം ഒ​​​​രു​​​​ക്കി​​​​യ ഏ​​​​രി​​​​യ​​​​ലി​​​​നു ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡ്. സ​​​​ണ്‍​സ് ഷെ​​​​യ​​​​ർ ദ ​​​​ലോ​​​​ഡ് എ​​​​ന്ന സം​​​​രം​​​​ഭ​​​​ത്തി​​​​നാ​​​​ണ് അ​​​​വാ​​​​ർ​​​​ഡ്. അ​​​​ല​​​​ക്കു ജോ​​​​ലി സ്ത്രീ​​​​ക​​​​ൾ​​​​ക്കും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും മാ​​​​ത്രം ഉ​​​​ള്ള​​​​ത​​​​ല്ലെ​​​​ന്നും അ​​​​ല​​​​ക്കു​​​​ഭാ​​​​രം ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കുകൂ​​​​ടി വീ​​​​തി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള ആ​​​​ശ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു പി​​​​ ആ​​​​ൻ​​​​ഡ് ജി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ബ്രാ​​​​ൻ​​​​ഡാ​​​​യ ഏ​​​​രി​​​​യ​​​​ൽ ഈ ​​​​പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്. അ​​​​ല​​​​ക്കു​​​​പാ​​​​ഠ​​​​ത്തി​​​​നു ച​​​​ല​​​​ച്ചി​​​​ത്ര​​​​താ​​​​രം അ​​​​നി​​​​ൽ ക​​​​പൂ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ല്കി.

ഏ​​​​രി​​​​യ​​​​ലി​​​​ന്‍റെ ഷെ​​​​യ​​​​ർ ദി ​​​​ലോ​​​​ഡ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മൂ​​​​ന്നാം​​​​പ​​​​തി​​​​പ്പാ​​​​ണു സ​​​​ണ്‍​സ് ഷെ​​​​യ​​​​ർ ദ ​​​​ലോ​​​​ഡ്. പ​​​​ത്ര​​​​ലേ​​​​ഖ, ജ്വാ​​​​ല ഗു​​​​ട്ട, ര​​​​വി​​​​ ദൂ​​​​ബേ, സ​​​​ർ​​​​ഗ​​​​ണ്‍ മേ​​​​ത്ത, നേ​​​​ഹ ദൂ​​​​പി​​​​യ, അ​​​​ങ്ക​​​​ഡ് ബേ​​​​ഡി, ഫേ​​​​യ്സ് ബു​​​​ക്ക് സി​​​ഒ​​​ഒ ​ഷെ​​​​രി​​​​ൽ സാ​​​​ൻ​​​​ഡ് ബെ​​​​ർ​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്രൊ​​​ജ​​​​ക്‌ടി​​​​ന്‍റെ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി. വേ​​​​ൾ​​​​പൂ​​​​ളും, ബി​​​​ഗ് ബ​​​​സാ​​​​റും മെ​​​​ട്രോ കാ​​​ഷ് ആ​​​​ൻ​​​​ഡ് കാ​​​​രി തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ഇ​​​​തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

കൂ​​​​ടു​​​​ത​​​​ൽ പു​​​​രു​​​​ഷ​​​ന്മാ​​​​ർ വീ​​​​ട്ടി​​​​ലെ അ​​​​ല​​​​ക്കു​​​​ജോ​​​​ലി​​​​യി​​​​ൽ അ​​​​മ്മ​​​​മാ​​​​രെ​​യും ഭാ​​​​ര്യ​​​​മാ​​​​രെ​​യും സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ രം​​​​ഗ​​​​ത്തുവ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​നി​​​​ൽ ക​​​​പൂ​​​​ർ പ​​​​റ​​​​ഞ്ഞു. സ്ത്രീ​​​​ക​​​​ളു​​​​ടെ ജോ​​​​ലിഭാ​​​​രം കു​​​​റ​​​​യു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല, വീ​​​​ടു​​​​ക​​​​ളി​​​​ലെ വി​​​​വേ​​​​ച​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

Related posts