വീ​ണു​കി​ട്ടി​യ പേ​ഴ്സ് ഉടമയ്ക്ക്  അയച്ചു നൽകി മടങ്ങവേ  സൈ​നി​ക​ന്‍റെ   പേ​ഴ്സ് പോ​ക്ക​റ്റ​ടി​ച്ചു; വടകരക്കാരൻ അരുൺകുമാറിന് സംഭവിച്ച കഥയിങ്ങനെ…

വ​ട​ക​ര: വീ​ണു കി​ട്ടി​യ പേ​ഴ്സും രേ​ഖ​ക​ളും ഉ​ട​മ​ക്ക് അ​യ​ച്ച്കൊ​ടു​ത്ത് സ​ത്യ​സ​ന്ധ​ത പ്ര​ക​ടി​പ്പി​ച്ച് മ​ട​ങ്ങ​വെ സൈ​നി​ക​ന്‍റെ പേ​ഴ്സ് പോ​ക്ക​റ്റ​ടി​ച്ചു. അ​വ​ധി ക​ഴി​ഞ്ഞ് ജോ​ലി സ്ഥ​ല​മാ​യ പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​നും ദേ​ശീ​യ വോ​ളി​ബോ​ൾ താ​ര​വു​മാ​യ വ​ട​ക​ര പ​തി​യാ​ര​ക്ക​ര സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റി​നാ​ണ് ഈ ​അ​നു​ഭ​വം.

വി​മാ​ന​ത്തി​ൽ കൊ​ൽ​ക്ക​ത്ത​ക്ക് പോ​കാ​ൻ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ആ​റാ​യി​രം രൂ​പ​യും അ​ട​ങ്ങി​യ പേ​ഴ്സ് അ​രു​ണ്‍​കു​മാ​റി​നു കി​ട്ടി​യ​ത്. സു​പ്രിംകോ​ട​തി അ​ഭി​ഭാ​ഷ​ക​നും ഡ​ൽ​ഹി സ്വ​ദേ​ശി​യു​മാ​യ ഉ​ട​മ​യെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യ​തി​നാ​ൽ ന​ട​ന്നി​ല്ല. വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം ന​ൽ​കി​യ ശേ​ഷം അ​രു​ണ്‍​കു​മാ​ർ ഫ്ളൈ​റ്റി​ൽ യാ​ത്ര​യാ​യി.

ഇ​തി​നി​ടെ ഉ​ട​മ തി​രി​കെ വി​ളി​ച്ചു. കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം അ​രു​ണ്‍​കു​മാ​ർ പേ​ഴ്സ് ത​പാ​ൽ വ​ഴി അ​യ​ച്ച് മ​ട​ങ്ങു​ന്പോ​ഴാ​ണ് അ​രു​ണ്‍​കു​മാ​റി​ന് ത​ന്‍റെ പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത്.

ആ​ൾ​തി​ര​ക്കി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ ബാ​ഗി​ൽ നി​ന്ന് പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ പേ​ഴ്സ് പോ​ക്ക​റ്റ​ടി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ബി​എ​സ്എ​ഫ് ഹെ​ഡ് ഓ​ഫീ​സി​ലും അ​രു​ണ്‍​കു​മാ​ർ പ​രാ​തി ന​ൽ​കി.

Related posts