ഇതുതാന്‍ടാ പോലീസ്‌! റോ​ഡി​ൽ പോ​ലീ​സ് ജീ​പ്പി​ന്‍റെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്; മാ​വ​ലി​ക്ക​ര മി​ച്ച​ൽ​ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചു

മാ​വേ​ലി​ക്ക​ര: പോ​ലീ​സ് ജീ​പ്പി​ന്‍റെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മാ​വ​ലി​ക്ക​ര മി​ച്ച​ൽ​ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് മി​ച്ച​ൽ ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു​ഭാ​ഗം റോ​ഡി​ൽ ജീ​പ്പ് പാ​ർ​ക്ക് ചെ​യ്ത​തി​ന് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​കു​ക​യാ​യി​രു​ന്നു.

ജീ​പ്പ് മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ച്ചു കി​ട​ന്ന​തി​നാ​ൽ ഈ ​റൂ​ട്ടി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന നി​ര​വ​ധി പേ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. വാ​ഹ​ന​ങ്ങ​ൾ വ​ന്നു നി​റ​ഞ്ഞ് ഇ​വി​ടു​ത്തെ ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത് മി​ച്ച​ൽ ജം​ഗ്ഷ​നെ പൂ​ർ​ണ​മാ​യും നി​ശ്ച​ലമാ​ക്കി​. പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്രി​ക​രും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചി​ട്ടും പോ​ലീ​സ് ജീ​പ്പ് സ്ഥ​ല​ത്തു നി​ന്ന് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ടാ​യി.

മി​ച്ച​ൽ ജം​ഗ്ഷ​നി​ലും പ​രി​സ​ര​ത്തും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ന് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് ജീ​പ്പ് മ​ണി​ക്കൂ​റു​ക​ളോ​ളം മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ച്ചി​ട്ടും അ​ത് പ​രി​ഹ​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​ത്.

Related posts