വീ​ട്ട​മ്മ​യു​ടെ ന​ഗ്ന​വീ​ഡി​യോ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ര്‍​ഷ​ങ്ങ​ളോ​ളം പീ​ഡ​നം ! പോ​ലീ​സു​കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു…

വീ​ട്ട​മ്മ​യു​ടെ ന​ഗ്ന​വീ​ഡി​യോ പ​ക​ര്‍​ത്തു​ക​യും അ​ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത പോ​ലീ​സു​കാ​ര​നെ​തി​രേ അ​രു​വി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

വി​ജി​ല​ന്‍​സ് സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ സാ​ബു പ​ണി​ക്ക​ര്‍(48)​ക്ക് എ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞ് ക​ഴി​യു​ന്ന യു​വ​തി​യെ ഏ​ഴു​വ​ര്‍​ഷ​മാ​യി സാ​ബു നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു എ​ന്ന പ​രാ​തി​യി​ന്മേ​ലാ​ണ് കേ​സ്.

ക​ഴി​ഞ്ഞ ഏ​ഴു​വ​ര്‍​ഷ​മാ​യി പ​രാ​തി​ക്കാ​രി ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ക​യാ​ണ്. അ​ന്നു മു​ത​ല്‍ സാ​ബു ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

യു​വ​തി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ പ​രാ​തി​യു​മാ​യി അ​രു​വി​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്ത​യ​ത്.

തൃ​ശ്ശൂ​ര്‍,എ​റ​ണാ​കു​ളം,തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​ക്കാ​രി പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. സാ​ബു ഒ​ളി​വി​ലാ​ണ്.

Related posts

Leave a Comment