രാ​ഷ്ട്രീ​യം വേ​റെ, ക്രിക്കറ്റ്‌ ക​ളി വേ​റെ; നാ​ളെ ക​ളി​ക്ക​ള​ത്തി​ൽ കാ​ണാം! രാ​ഷ്ട്രീ​യ ആ​രോ​പ​ണ പ്ര​ത്യാ​ക്ര​മ​ങ്ങ​ൾ​ക്കു താ​ത്കാ​ലി​ക വി​ട​ന​ല്കി വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ൾ ക​ളി​ക്ക​ള​ത്തി​ൽ ഒ​രു​മി​ക്കു​ന്നു

ക​ണ്ണൂ​ർ: രാ​ഷ്ട്രീ​യ ആ​രോ​പ​ണ പ്ര​ത്യാ​ക്ര​മ​ങ്ങ​ൾ​ക്കു താ​ത്കാ​ലി​ക വി​ട​ന​ല്കി വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ൾ ക​ളി​ക്ക​ള​ത്തി​ൽ ഒ​രു​മി​ക്കു​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നും ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സും നാ​ളെ ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങും.

ക​ണ്ണൂ​ർ സ്പോ​ർ​ട്ടിം​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണു നേ​താ​ക്ക​ൾ ഒ​ന്നി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ സ്നേ​ഹ​വും സൗ​ഹൃ​ദ​വും മ​ട​ക്കി​ക്കൊ​ണ്ടു​വ​രി​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്പോ​ർ​ട്ടിം​ഗ് ക്ല​ബ് സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​ക്കാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ട്ട ടീ​മും ഉ​ദ്യോ​ഗ​സ്ഥ​രും വ്യ​വ​സാ​യി​ക​ളു​മു​ൾ​പ്പെ​ട്ട ടീ​മു​മാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ടീ​മി​നെ ന​യി​ക്കു​ന്ന​തു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യാ​ണ്. ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യാ​ണു വൈ​സ് ക്യാ​പ്റ്റ​ൻ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, യു​വ​മോ​ർ​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ഏ​ള​ക്കു​ഴി, ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. ഷ​ക്കീ​ൽ, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു ക​ണ്ട​ക്കൈ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​കെ. ഹാ​രി​സ്, സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പു​ത്ത​ല​ത്ത് എ​ന്നി​വ​ർ രാ​ഷ്ട്രീ​യ മാ​ധ്യ​മ ടീ​മി​നാ​യി ക​ള​ത്തി​ലി​റ​ങ്ങും.

ജി​ല്ലാ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വ്യ​വ​സാ​യി​ക​ളു​ടെ​യും ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ. എ​സ്പി ജി. ​ശി​വ​വി​ക്ര​മാ​ണു വൈ​സ് ക്യാ​പ്റ്റ​ൻ. കി​യാ​ൽ എം​ഡി​യും മു​ൻ ക​ണ്ണൂ​ർ ക​ള​ക്ട​റു​മാ​യി​രു​ന്ന പി. ​ബാ​ല​കി​ര​ൺ, കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റ് സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ഡി​ൻ, സ​ബ് ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ കെ. ​ആ​സി​ഫ്, എ​ഡി​എം മു​ഹ​മ്മ​ദ് യൂ​സ​ഫ്, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി പി. ​രാ​ധാ​കൃ​ഷ്ണ​ൻ, വ്യ​വ​സാ​യി​ക​ളാ​യ മ​ഹേ​ഷ്ച​ന്ദ്ര ബാ​ലി​ഗ, കെ. ​വി​നോ​ദ് നാ​രാ​യ​ണ​ൻ, സി.​വി. ദീ​പ​ക്, പി.​പി. ഷ​മീം, എ.​കെ. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, പി.​കെ. മെ​ഹ​ബൂ​ബ് തു​ട​ങ്ങി​യ​വ​ർ ക​ള​ക്ട​റു​ടെ ടീ​മി​നാ​യി ക​ള​ത്തി​ലി​റ​ങ്ങും. പി.​കെ. ശ്രീ​മ​തി എം.​പി. മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

Related posts