പൊ​ൻ​കു​ന്നം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

പൊ​ൻ​കു​ന്നം: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ഴ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ മ​നു​ഷ്യ​വി​രു​ദ്ധ നി​ല​പാ​ടി​ൽ ബി​ജെ​പി ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ സ്ലാ​ബു​ക​ൾ ഏ​ത് നി​മി​ഷ​വും അ​ട​ർ​ന്നുവീ​ണ് മ​നു​ഷ്യ​ജീ​വനു ഹാ​നി​ക​ര​മാ​കു​ന്ന അ​തീ​വഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​ട്ടും യാ​തൊ​രു സു​ര​ക്ഷാന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

35 ല​ക്ഷം രൂ​പ മു​ട​ക്കി ന​വീ​ക​ര​ണം എ​ന്ന പേ​രി​ൽ പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ സ്ലാ​ബു​ക​ൾ മ​റ​ച്ച് പു​റ​മേ മോ​ടി പി​ടി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ​ട്ടി​ട​ത്തി​ന്‍റെ ഫി​റ്റ്നെ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, മു​ൻ ഭ​ര​ണ​സ​മി​തി ഈ ​ആ​വ​ശ്യം അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് പു​ല്ലുവി​ല ക​ൽ​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. അ​ങ്ങേ​യ​റ്റം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി​ക്ക് നോ​ട്ടീ​സ് ന​ൽ​കു​വാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ഗോ​പി പാ​റാം​തോ​ടി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ഗോ​പി പാ​റാം​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ര​മേ​ശ്, ചി​റ​ക്ക​ട​വ് ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജി​തി​ൻ ജ​യ​കു​മാ​ർ, ചെ​റു​വ​ള്ളി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് ന​ല്ലേ​പ്പ​റ​മ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ​കു​മാ​ർ ചു​ക്ക​നാ​നി​ൽ,
അ​നൂ​പ് ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഉ​ഷാ ശ്രീ​കു​മാ​ർ, അ​ഭി​ലാ​ഷ് ബാ​ബു, വി​ഷ്ണു എ​സ്. നാ​യ​ർ, സു​ബി​താ ബി​നോ​യ്, സു​മി​ത എം. ​മോ​ഹ​ൻ, ല​താ ശ്രീ​കു​മാ​ർ, സൗ​മ്യ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment