ലാലേട്ടാ…ലാലാ..ലാലാ..! ലാലേട്ടന്‍ പാട്ട് ആസ്വദിച്ച് പാടി പ്രാര്‍ത്ഥന; പ്രോത്സാഹനവുമായി മാതാപിതാക്കളും മഞ്ജു വാര്യരും വേദിയില്‍; താരപുത്രിയുടെ ലൈവ് ആലാപനം സോഷ്യല്‍മീഡിയയില്‍ വൈറല്‍

മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രം റിലീസിനായി ഒരുങ്ങുമ്പോള്‍ ചിത്രത്തില്‍ ലാലേട്ടാ… എന്ന ഗാനമാണ് മലയാളിയുടെ നാവുകളില്‍ തുള്ളിക്കളിച്ചുകൊണ്ടിരിക്കുന്നത്.

ഗാനം ആദ്യം തന്നെ കേറിയങ്ങ് ഹിറ്റായെങ്കിലും ചിത്രത്തിന് പിന്നിലെ ശബ്ദമാരെന്ന ചോദ്യത്തിന് പലര്‍ക്കും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. പിന്നീടാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന ആണ് ആ ശബ്ദത്തിനുടമ എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത്.

ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ലൈവ് ആയി പ്രാര്‍ത്ഥന തന്നെ ആ ഗാനം പാടി…ലാലേട്ടാ…ലാ ലാ ലാ ലാ….ഒപ്പം പ്രോത്സാഹനവുമായി മഞ്ജു വാരിയരും ഇന്ദ്രജിത്തും പൂര്‍ണിമയും വേദിയിലുണ്ടായിരുന്നു. പ്രാര്‍ത്ഥനയുടെ ലൈവ് ആലാപനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നതും.

 

Related posts