പ്ര​വാ​സി​ക​ൾ​ക്ക് കരുതലൊരുക്കി കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ

വി​തു​ര : കൊ​റോ​ണ​ക്കാ​ല​ത്ത് പ്ര​വാ​സി​ക​ൾ​ക്ക് ക​രു​ത​ലൊ​രു​ക്കി കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​ണ് മ​ട​ക്ക യാ​ത്ര​യ്ക്ക് എം​എ​ൽ​എ​യു​ടെ സ​ഹാ​യ ഹ​സ്ത​മെ​ത്തു​ന്ന​ത്.

അ​രു​വി​ക്ക​ര​യി​ലെ പ​ത്തോ​ളം പേ​ർ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​കു​ക​യാ​ണ് എം​എ​ൽ​എ​യു​ടെ പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ളി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സ​ജാ​ദി​നാ​യി​രു​ന്നു എം​എ​ൽ​എ ആ​ദ്യ ടി​ക്ക​റ്റി​നു​ള്ള സ​ഹാ​യ​മെ​ത്തി​ച്ച​ത്.

ദോ​ഹ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ വി​മാ​ന​ത്തി​ൽ സ​ജാ​ദ് നാ​ട്ടി​ലെ​ത്തി. ഖ​ത്ത​റി​ലാ​യി​രു​ന്ന സ​ജാ​ദ് വി​ദേ​ശ​ത്ത് എ​ത്തി ഒ​ന്ന​രം മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​രു കാ​ലു​ക​ൾ​ക്കും ഒ​ടി​വ് സം​ഭ​വി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ട​ക്ക യാ​ത്ര​യ്ക്കു​ള്ള ആ​ദ്യ ടി​ക്ക​റ്റ് സ​ജാ​ദി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. പ​ര​സ​ഹാ​യം ഇ​ല്ലാ​തെ ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​യ സ​ജാ​ദി​ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ ഇ​ട​പെ​ട​ലി​ൽ ഖ​ത്ത​ർ ഇ​ൻ​കാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​രു​ന്നും മ​റ്റു​മ​ട​ക്ക​മു​ള്ള സ​ഹാ​യ​വും വി​ദേ​ശ​ത്തു ല​ഭി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ സ​ജാ​ദ് ഇ​പ്പോ​ൾ തൊ​ളി​ക്കോ​ടു​ള്ള വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.​ അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ​ത്തോ​ളം പ്ര​വാ​സി​ക​ൾ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ലും സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​തി​ല​ധി​കം പേ​ർ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

Related posts

Leave a Comment