മാങ്ങാത്തൊട്ടി: പൂർണ ഗർഭിണിക്ക് കാലാവധി കഴിഞ്ഞ ഗുളികകൾ നൽകിയതായി പരാതി. രണ്ട് വർഷം പഴക്കമുള്ള ഗുളികകളാണ് സേനാപതി പഞ്ചായത്തിലെ ചെറുകരയിൽ ശരത്തിന്റെ ഭാര്യ ശാലുവിന് ആരോഗ്യവകുപ്പ് നൽകിയത്.
പഞ്ചായത്തിലെ ആശാ വർക്കർ എത്തിച്ചുനൽകിയ അയൺ ഗുളികകളാണ് കാലപ്പഴക്കം ചെന്നതായി കണ്ടെത്തിയത്. 2023 ൽ കാലാവധി അവസാനിച്ച ഗുളികകളാണത്രേ നൽകിയത്.
രണ്ട് ദിവസങ്ങളിലായി നാല് ഗുളികകൾ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ചികിത്സയ്ക്കായി ശാലുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.