പു​ത്തു​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​രം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നാ​വി​ക​സേ​ന​യെ​ത്തും

ക​ൽ​പ്പ​റ്റ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വ​യ​നാ​ട് പു​ത്തു​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വ​രാ​ണ സേ​ന​യു​ടെ​യും ക​ണ്ണൂ​ർ ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യു​ടെ​യും നേ​തൃ​ത്ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ​നി​ന്നും ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​വി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ന്പ​താ​യി.

അ​തേ​സ​മ​യം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​ത്തു​മ​ല​യി​ലേ​ക്ക് നാ​വി​ക​സേ​ന​യും എ​ത്തു​മെ​ന്ന് അ​റി​യി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ 12.30ന് ​ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് മൈ​താ​ന​ത്തെ​ത്തും. പു​ത്തു​മ​ല പ​ച്ച​ക്കാ​ട് മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​രെ ഹെ​ലി​കോ​പ്റ്റ​ർ വ​ഴി ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts