യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ കു​ട്ട​നാ​ടി​ന് പ്ര​ത്യേ​ക ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട​ൻ ജ​ന​ത​യു​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മെ​ന്നോ​ണം യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്പോ​ൾ മു​ഴു​വ​ൻ വ​കു​പ്പു​ക​ളെയും ഏ​കോ​പി​പ്പി​ച്ചു നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​ങ്ങ​ളു​ള്ള കു​ട്ട​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​ക്ക് രൂ​പംന​ല്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. പു​തു​യു​ഗ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ്.

കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ങ്ക​രി എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.എ​സ്. സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ പോ​ലെ ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പാ​ദ​ന​ചെ​ല​വ് പ്ല​സ് 50 ശ​ത​മാ​നം എ​ന്ന ക​ണ​ക്കി​ൽ വ​രു​മാ​നം ല​ഭ്യ​മാ​കും വി​ധം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

നെ​ല്ല് സം​ഭ​ര​ണം ഈ ​സ​ർ​ക്കാ​ർ ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി. കേ​ന്ദ്രം നെ​ല്ലി​ന് ഒ​രു രൂ​പ കൂ​ട്ടു​ന്പോ​ൾ ഇ​വ​രി​വി​ടെ ഇ​ൻ​സെ​ന്‍റീ​വ് ഒ​രു രൂ​പ കു​റ​യ്ക്കും ഇ​പ്പോ​ൾ 33 രൂ​പ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കേ​ണ്ട​താ​ണ്. യ​ഥാ​ർ​ഥത്തി​ൽ ഇ​വ​ർ ആ​ളു​ക​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ്. കു​ട്ട​നാ​ടി​നെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ10 വ​ർ​ഷ​മാ​യി ഈ ​സ​ർ​ക്കാ​ർ ഒ​രു ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കി​യി​ട്ടി​ല്ല. തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​നം അ​വ​സാ​നി​പ്പി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​ന്ത്യ​യി​ൽ ഇ​ന്ന് വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണ​ന്നും എം. ​വി. ഗോ​വി​ന്ദ​നെ പോ​ലെ പ​ച്ച​ക്ക​ള്ളം പ​റ​യു​ന്നൊ​രാ​ൾ വേ​റെ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ അ​ദ്ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം. ബ​ഷീ​ർ, പാ​ല​ക്കാ​ട് എംപി. വി.കെ.ശ്രീ​ക​ണ്ഠ​ൻ, മോ​ൻ​സ് ജോ​സ​ഫ്, അ​ഡ്വ. ജോ​ൺ​സ​ൺ ഏബ്ര​ഹാം, അ​ഡ്വ. ബി ​.ബാ​ബു പ്ര​സാ​ദ്, കോ​ൺ​ഗ്ര​സ് വ​ക്താ​വ് അ​നി​ൽ​ബോ​സ്, പ്ര​മോ​ദ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ൻ വാ​ഴേ​ച്ചി​റ സ്വാ​ഗ​ത​വും ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സി. ​വി. രാ​ജീ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

Leave a Comment