മ​ത​ങ്ങ​ളു​ടെ പേ​രി​ൽ മ​നു​ഷ്യ​നെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ചെ​റു​ക്ക​ണം: ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ

മാ​ങ്കാം​കു​ഴി : മ​ത​വി​ശ്വാ​സം പോ​ലെ പ്രാ​ധാ​ന്യ​മേ​റി​യ​താ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തെ മ​തേ​ത​ര​ത്വ​മെ​ന്നും അ​തി​നാ​ൽ മ​ത​ങ്ങ​ളു​ടെ പേ​രി​ൽ മ​നു​ഷ്യ​നെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ മാ​ന​വീ​ക​ത കൊ​ണ്ട് ചെ​റു​ക്ക​ണ​മെ​ന്ന് ആ​ർ രാ​ജേ​ഷ് എം​എ​ൽ​എ. കേ​ര​ളാ മു​സ്ലിം യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ വെ​ട്ടി​യാ​ർ നാ​ലു​മു​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ റി​ലീ​ഫും മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെഎംവൈ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ഐം​വൈ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ്മാ​ങ്കാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ചു​ന​ക്ക​ര തെ​ക്ക് ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം കു​മ്മ​നം അ​ൽ​ഹാ​ഫി​സ് ജൗ​ഫ​ർ സാ​ദി​ഖ് അ​ൽ​ഖാ​സി​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് അ​ഷ്റ​ഫ്, ക​ഐം​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഷൗ​ക്ക​ത്ത​ലി, ഷ​ഹ​നാ​സ്, ഇ.​അ​ബ്ദു​ൽ ല​ത്തീ​ഫ്, മു​ജീ​ബ് റ​ഹ്മാ​ൻ ചാ​രും​മൂ​ട്, ന​ജീ​ബ്, ഷാ​ന​വാ​സ്തു​രു​ത്തി​യി​ൽ, സ​ജീ​ർ കു​ന്നു​ക​ണ്ടം, അ​ജ്മ​ൽ ക​ബീ​ർ, മു​ഹ​മ്മ​ദ് ഷാ​ൻ, ക​ബീ​ർ മു​സ്ലി​യാ​ർ, അ​നീ​ർ മു​സ്ലി​യാ​ർ, ല​ത്തീ​ഫ് മു​സ്ലി​യാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts