റെ​യി​ൽ സി​ഗ്‌​ന​ലിം​ഗ് സം​വി​ധാ​ന​ത്തി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്താ​ൻ നി​ർ​ദേ​ശം

പ​ര​വൂ​ർ: ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ റെ​യി​ൽ​വേ ശൃം​ഖ​ല​യി​ലു​ട​നീ​ളം സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് ഉ​ത്ത​ര​വി​ട്ടു. സി​ഗ്ന​ലിം​ഗ് ഇ​ൻ​സ്റ്റാ​ളേ​ഷ​നു​ക​ളി​ലെ പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്താ​നും അ​വ​യു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഈ ​നീ​ക്കം. എ​ല്ലാ സോ​ണ​ൽ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രോ​ടും ഇ​തി​നാ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ പ​ല മാ​ര​ക​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കും പാ​ളം തെ​റ്റ​ലു​ക​ൾ​ക്കും കാ​ര​ണം സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ലെ ത​ക​രാ​റു​ക​ളാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​ക​ർ​ശ​ന ന​ട​പ​ടി. 2023 ജൂ​ണി​ൽ ഒ​ഡി​ഷ​യി​ലെ ബാ​ല​സോ​റി​ൽ കോ​റ​മാ​ണ്ട​ൽ എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ട്ട ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ 290 പേ​ർ മ​രി​ക്കു​ക​യും 900 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സി​ഗ്ന​ലു​ക​ൾ പ​ച്ച​യാ​യി​രു​ന്നി​ട്ടും ട്രെ​യി​നു​ക​ൾ ലൂ​പ്പ് ലൈ​നി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​ണ് അ​ന്ന് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​ത്ത​രം വീ​ഴ്ച​ക​ൾ ഭാ​വി​യി​ൽ ഒ​ഴി​വാ​ക്കു​ക​യാ​ണ് ഓ​ഡി​റ്റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തു​താ​യി ക​മ്മീ​ഷ​ൻ ചെ​യ്ത​തും നി​ല​വി​ലു​ള്ള​തു​മാ​യ സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ഓ​ഡി​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും. അം​ഗീ​കൃ​ത ഡ്രോ​യിം​ഗു​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണോ ഇ​ൻ​സ്റ്റാ​ളേ​ഷ​നു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് പ​രി​ശോ​ധി​ക്കും. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, വ​യ​റിം​ഗ്, എ​ർ​ത്തിം​ഗ്, ബോ​ണ്ടിം​ഗ് എ​ന്നി​വ​യ്ക്ക് പു​റ​മെ റി​സ​ർ​ച്ച് ഡി​സൈ​ൻ​സ് ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള സാ​ങ്കേ​തി​ക നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തും.

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കും. സി​ഗ്ന​ൽ പ​രാ​ജ​യ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​വ​യു​ടെ മൂ​ല​കാ​ര​ണം ഡി​വി​ഷ​ണ​ൽ ത​ല​ത്തി​ൽ ത​ന്നെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്താ​നും ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​വ​ലം താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​ങ്ങ​ൾ​ക്ക​പ്പു​റം, എ​ന്തു​കൊ​ണ്ടാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി അ​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡി​ന്റെ ക​ർ​ശ​ന നി​ല​പാ​ട്.

റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ​മാ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ച് സു​ര​ക്ഷാ റി​പ്പോ​ർ​ട്ടു​ക​ൾ ആ​ഴ്ച​തോ​റും അ​വ​ലോ​ക​നം ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment