അപകട ഭീഷണിയുയർത്തി റാന്നി ബസ് സ്റ്റാന്‍റ്; സ്റ്റാന്‍റിലെ കോൺക്രീറ്റ് തകർന്ന് കമ്പികൾ വെളിയിലേക്ക് ഉയർന്നു നിൽക്കുന്നു;  ഭീതിയോടെ യാത്രക്കാർ

റാ​ന്നി: ജ​ല​പ്ര​ള​യ​ത്തി​നു ശേ​ഷം റാ​ന്നി ഇ​ട്ടി​യ​പ്പാ​റ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വ​ക ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് ഇ​രു​മ്പു ക​മ്പി​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി. ക​മ്പി​യി​ൽ ത​ട്ടി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​യി.

പ​ഴ​വ​ങ്ങാ​ടി മ​ക്ക​പ്പു​ഴ സ്വ​ദേ​ശി ബൈ​ജു​വി​നു കാ​ലി​ന് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബ​സി​ന്‍റെ പി​ന്നാ​ലെ ഓ​ടി​യ​പ്പോ​ൾ ക​മ്പി​യി​ൽ ത​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. സ്റ്റാ​ൻ​ഡി​ലെ യാ​ർ​ഡ് പൂ​ര്‍​ണ​മാ​യും പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന​പ്പോ​ൾ ക​മ്പി​ക​ൾ തെ​ളി​ഞ്ഞു.

പൂ​ട്ടു​ക​ട്ട പാ​കി​യ സ്ഥ​ല​മൊ​ഴി​ച്ച് മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു.​വെ​ള്ള​പൊ​ക്ക​ത്തി​നു മു​മ്പ് ത​ന്നെ സ്റ്റാ​ൻ​ഡ് ത​ക​ർ​ന്നി​രു​ന്നു. ജ​ല​പ്ര​ള​യം കൂ​ടി ആ​യ​പ്പോ​ൾ ത​ക​ർ​ച്ച രൂ​ക്ഷ​മാ​യി.​മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​കെ​ട്ടും വേ​ന​ൽ കാ​ല​ത്ത് പൊ​ടി​യു​മാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ ത​ക​ര്‍​ന്ന ക​മ്പി കൊ​ണ്ട് പ​ഞ്ച​റാ​കു​ക​യാ​ണ്.

സ്റ്റാ​ൻ​ഡ് ത​ക​ർ​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്കും വി​ന​യാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​കെ​ട്ടി​ൽ നി​ന്ന് ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്നു. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് യാ​ത്രാ​ക്കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യം ഉ​യ​ർ​ത്തു​ന്നു.

Related posts