അ​ല​മാ​ര​യു​ടെ ചി​ല്ല് ത​ല കൊ​ണ്ട​ടി​ച്ചു ത​ക​ര്‍​ത്തു ! പീ​ഡ​ന​ക്കേ​സ് പ്ര​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ഴി​ഞ്ഞാ​ടി​യ​ത് ഇ​ങ്ങ​നെ…

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പീ​ഡ​ന​ക്കേ​സ് പ്ര​തി​യു​ടെ അ​ഴി​ഞ്ഞാ​ട്ടം. ഇ​യാ​ള്‍ സ്റ്റേ​ഷ​നി​ലെ അ​ല​മാ​ര​യു​ടെ ചി​ല്ല് ത​ല​കൊ​ണ്ട് ഇ​ടി​ച്ച് ത​ക​ര്‍​ത്തു.

അ​മ്പ​ല​വ​യ​ല്‍ റി​സോ​ര്‍​ട്ട് പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി മീ​ന​ങ്ങാ​ടി സ്വ​ദേ​ശി ലെ​നി​നാ​ണ് സ്റ്റേ​ഷ​നി​ല്‍ പ​രാ​ക്ര​മം കാ​ട്ടി​യ​ത്.

പ്ര​തി​യെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും പീ​ഡ​നം ന​ട​ന്ന റി​സോ​ര്‍​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ അ​ക്ര​മാ​സ​ക്ത​നാ​യ​ത്.

കേ​സി​ല്‍ പ​തി​ന​ഞ്ചാം പ്ര​തി​യാ​ണ് ഇ​യാ​ള്‍. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ല്‍ പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ക്ക​യാ​ണെ​ന്ന് ഇ​യാ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ളി​ച്ച് പ​റ​ഞ്ഞു.

ത​ന്റെ ത​ല താ​ന്‍ ചി​ല്ലി​ല്‍ ഇ​ടി​ച്ച് പൊ​ട്ടി​ച്ച​താ​ണെ​ന്നും പ്ര​തി പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട് അ​മ്പ​ല​മൂ​ല​യി​ല്‍ മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണ് ലെ​നി​ന്‍.

Related posts

Leave a Comment