പ്രണയബന്ധത്തിലായി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍ മുങ്ങി; ഒടുവില്‍ ര​ഞ്ജി​ത്ത് കുടുങ്ങി

ക​ല​ഞ്ഞൂ​ർ: പ്ര​ണ​യ​ബ​ന്ധ​ത്തി​ലാ​വു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യും ചെ​യ്ത പ്ര​തി​യെ കൂ​ട​ൽ പോ​ലീ​സ് എ​റ​ണാ​കു​ള​ത്തു​നി​ന്ന് പി​ടി​കൂ​ടി.

ക​ല​ഞ്ഞൂ​ർ നി​ര​ത്തു​പാ​റ ക​ള്ളി​പ്പാ​റ​യി​ൽ തെ​ക്കേ​ച​രു​വി​ൽ ര​ഞ്ജി​ത്തി(26) നെ​യാ​ണ് എ​റ​ണാ​കു​ള​ത്തു​നി​ന്നും കൂ​ട​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി​യെ കോ​ഴ​ഞ്ചേ​രി മ​ഹി​ളാ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.

കൂ​ട​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നും വ​നി​താ പോ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് കേ​സെ​ടു​ത്ത്.

പ്ര​തി ര​ഞ്ജി​ത്ത് എ​റ​ണാ​കു​ള​ത്തു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വി​ടെ​യെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ൽ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു, രാ​ത്രി​യോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment