അ​സു​ഖം മാ​റ്റാ​ൻ പൂ​ജ! വയോധികയെയും മകളെയും ഭീഷണിപ്പെടുത്തി യുവാവ് തട്ടിയെടുത്തത് 82 ലക്ഷം രൂപ

കൊ​ച്ചി: പൂ​ജ ചെ​യ്തു അ​സു​ഖം മാ​റ്റാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്‍​കി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ വ​യോ​ധി​ക​യെ​യും മ​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി 82 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി അ​ല​ക്‌​സി​നെ (19) യാ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രാ​തി​ക്കാ​രി​യും മ​ക​ളും പാ​ലാ​രി​വ​ട്ടം വൈ​എം​സി​എ​യി​ല്‍ ര​ണ്ടു​മാ​സം മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചി​രു​ന്ന സ​മ​യം പ്ര​തി​യാ​യ അ​ല​ക്‌​സ് അ​വി​ടെ റൂം​ബോ​യ് ആ​യി​രു​ന്നു

. പ​രാ​തി​ക്കാ​രി​യു​ടെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം മ​ന​സി​ലാ​ക്കി​യ പ്ര​തി ത​നി​ക്ക് അ​സു​ഖം മാ​റ്റു​ന്ന​തി​ന് പ്ര​ത്യേ​ക പൂ​ജ അ​റി​യാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. പൂ​ജ ചെ​യ്യു​ന്ന​തി​നും മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ആ​ദ്യം​ത​ന്നെ ഒ​മ്പ​ത് ല​ക്ഷം രൂ​പ കൈ​പ്പ​റ്റി. പി​ന്നീ​ട് പ​ല​ത​വ​ണ​ക​ളാ​യി 16 ല​ക്ഷം രൂ​പ കൂ​ടി വാ​ങ്ങി.

കൂ​ടു​ത​ല്‍ പൂ​ജാ​ക​ര്‍​മ​ങ്ങ​ള്‍ ചെ​യ്തി​ല്ലെ​ങ്കി​ല്‍ പ​രാ​തി​ക്കാ​രി​ക്ക് മ​ര​ണം സം​ഭ​വി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ക​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​യെ​ടു​ത്ത് 45 ല​ക്ഷ​ത്തോ​ളം രൂ​പ പി​ന്‍​വ​ലി​ക്കു​ക​യും വി​വി​ധ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി വേ​റെ​യും പ​ണം കൈ​പ്പ​റ്റു​ക​യും​ചെ​യ്തു.

പ​ണ​ത്തി​നാ​യി തു​ട​ർ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ വ​യോ​ധി​ക​യും മ​ക​ളും ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​ക്കു പ​രാ​തി ന​ല്കി. സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. വി​ജ​യ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment