നീർനായ ശല്യം; കോ​ട്ട​യ​ത്തെ ക​ട​വു​ക​ളി​ല്‍ ക​രു​ത​ല്‍ വേണം; പഠന റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ

കോ​ട്ട​യം: മീ​ന​ച്ചി​ലാ​റി​ന്‍റെ തു​ട​ക്കഭാ​ഗ​ത്ത് നീ​ര്‍​നാ​യ സാ​ന്നി​ധ്യം കു​റ​ഞ്ഞു വ​രു​ന്ന​താ​യി റിപ്പോർട്ട്. അതേസമയം, ഒ​രു കൃ​ഷി​യും പി​ന്നീ​ട് ത​രി​ശാ​യി കി​ട​ക്കു​ന്നതും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ ഭൂ​മി ഏ​റെ​യു​ള്ള, പു​ഴ​യു​ടെ താ​ഴോ​ട്ടു​ള്ള ഭാ​ഗ​ത്തും പു​ഴ കാ​യ​ലി​ലേ​ക്കെ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ലും നീർനായ സാന്നിധ്യം കൂടതലായി ഉണ്ടെന്ന് സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്.​

ജ​ല​വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗകേ​ന്ദ്രം കോ​ട്ട​യം സെ​ന്‍റ​റും ട്രോ​പ്പി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ക്കോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ​സും വ​നം വ​കു​പ്പ് സാ​മൂ​ഹ്യ വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി കേ​ര​ള സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ര്‍​വേ സം​ഘ​ടി​പ്പി​ച്ച​ത്. പാ​ലാ, മു​ത്തോ​ലി, ചെ​മ്പി​ലാ​വ്, കി​ട​ങ്ങൂ​ര്‍ തു​ട​ങ്ങി പാ​റ​മ്പു​ഴ, ചു​ങ്കം വ​രെ ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി അ​ഞ്ചു മു​ത​ല്‍ 10 വ​രെ ഉ​ള്ള കൂ​ട്ട​ങ്ങ​ളാ​ണു​ള്ള​ത്. പാ​ണം​പ​ടി, മ​ല​രി​ക്ക​ല്‍ തു​ട​ങ്ങി കു​മ​ര​കം വ​രെ ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ 20 മു​ത​ല്‍ 25 വ​രെ എ​ണ്ണ​വും ക​ണ്ടു​വ​രു​ന്നു.

സ​ര്‍​വേ ടീം ​അം​ഗ​ങ്ങ​ള്‍​ക്ക് കു​മ​ര​ക​ത്ത് ഒ​ന്നും ചു​ങ്ക​ത്ത് അ​ഞ്ചും നീ​ര്‍​നാ​യ​ക​ളെ പ​ക​ല്‍ സ​മ​യ​ത്ത് നേ​രി​ട്ട് കാ​ണാ​നാ​യി. പു​ഴ​യു​ടെ ഉ​യ​ര്‍​ന്ന ഇ​ട​ങ്ങ​ളി​ല്‍ മ​നു​ഷ്യന്‍റെ ഇ​ട​പെ​ട​ല്‍ കു​റ​ഞ്ഞ​ത് നീ​ര്‍​നാ​യ​യു​മാ​യു​ള്ള സം​ഘ​ര്‍​ഷം കു​റ​യാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പു​ഴ​യു​മാ​യി നി​ര​ന്ത​രം ഇ​ട​പെ​ടു​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം കി​ട​ങ്ങൂ​ര്‍ മു​ത​ല്‍ കു​മ​ര​കം വ​രെ ശ​രാ​ശ​രി ര​ണ്ടു മു​ത​ല്‍ അ​ഞ്ചു പേ​ര്‍​ക്കു വ​രെ ക​ടി​യേ​ല്‍​ക്കാ​റു​ണ്ട്. കൂ​ടാ​തെ മീ​നു​ക​ള്‍​ക്കും വ​ല​ക​ള്‍​ക്കും ഇ​വ​ര്‍ നാ​ശ​മു​ണ്ടാ​ക്കാ​റു​ണ്ട്.

ക​ട​വി​ലൂ​ടെ​യ​ല്ലാ​തെ, ക​ര​യി​ലേ​ക്ക് ക​യ​റാ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന വി​ധം, പു​ഴ​യോ​രം ക​ല്ല് കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് ക​ട​വു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. വന്യ​ജീ​വി സം​ര​ക്ഷ​ണ​പ്ര​കാ​രം സം​ര​ക്ഷി​ത​മാ​യി​ട്ടു​ള്ള നീ​ര്‍​നാ​യ്ക്ക​ളെ പ​രി​ര​ക്ഷി​ച്ചും മ​നു​ഷ്യ​നു​ണ്ടാ​ക്കു​ന്ന ന​ഷ്ട​ങ്ങ​ളെ പ​രി​ഹ​രി​ക്കാ​നും ഉ​പ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്ന് പ​ഠ​ന റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​രു​വ​ശ​വും ക​ല്ലു​കെ​ട്ടി​യ പു​ഴ​യു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍, നീ​ര്‍​നാ​യ്ക്ക​ള്‍​ക്ക് ക​രയ്ക്കു ക​യ​റാൻ പ​റ്റു​ന്ന വ​ഴി​ക​ളു​ണ്ടാ​ക്കു​ക; ക​ട​വു​ക​ളി​ല്‍ സ്റ്റീ​ല്‍ വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള സു​ര​ക്ഷി​ത​മേ​ഖ​ല​ക​ള്‍ സൃ​ഷ്ടി​ക്കു​ക, പു​ഴ​യോ​ര​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക, നീ​ര്‍​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​മാ​കു​ന്ന​വ​ര്‍​ക്കു വ​ന്യ​ജീ​വി നി​യ​മ​ത്തി​ല്‍ അ​നു​ശാ​സി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്, പ​ഠ​ന​റി​പ്പോ​ര്‍​ട്ട് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

Related posts

Leave a Comment